കിടങ്ങൂര്‍/ കോട്ടയം: കിടങ്ങൂര്‍ സൗത്ത് ചിറപ്പുറം ഞാറക്കാട്ടില്‍ ജയേഷ് ശരണ്യ ദമ്പതികളുടെ ഒരു വയസുകാരി ഭാഗ്യക്കാണ് ദാരുണാന്ത്യം. ഭര്‍ത്താവിന്റെ വീട്ടില്‍ ആളില്ലാതിരിന്നതിനാല് ഒരാഴ്ചയായി ശരണ്യയുടെ വീടായ ചെമ്പിളാവ് വളര്‍കോട് വീട്ടിലായിരുന്നു അമ്മയും കുഞ്ഞും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ ആയിരുന്നു സംഭവം.
അമ്മയുടെ സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുറെ നേരം കഴിഞ്ഞു കാണാതായി. ഏറെ നേരത്തെ തിരച്ചിലിനോടുവിലായിരുന്നു കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജയേഷ് ശരണ്യ ദമ്പതികളുടെ ഏക മകളായിരുന്നു ഭാഗ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: