ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കളുടേതാണെന്ന് അവകാശപ്പെട്ട് തിരിച്ചുപിടിച്ചാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുന്ന 2522ല്‍ മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുന്നു. രണ്ട് കാര്യങ്ങളാണ് ഇവിടെ വിവാദമായത്. ഒന്ന് 2522 മുതല്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ഭൂരിപക്ഷസമൂദായം അല്ലാതാകുമെന്ന വെളിപ്പെടുത്തല്‍. രണ്ട് മുസ്ലിങ്ങള്‍ തിരിച്ചടിക്കുമെന്ന പ്രസ്താവന വഴി ന്യൂനപക്ഷത്തെ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവം.
എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ്ദാനുമായി നടത്തിയ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് ഈ വിവാദപ്രസ്താവന നടത്തിയത്. “മുഗളന്മാര് ഭരിച്ചപ്പോള്‍ 500 വര്‍ഷത്തോളം ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഹിന്ദുക്കളുടെ ഭരണമാണ്. എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങളെ തടയരുത്. കാരണം 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ക്ക് മുഗളന്മാരെ തടയാന്‍ കഴിഞ്ഞില്ല. “- യോഗേന്ദ്രയാദവ് പറഞ്ഞു.
“പക്ഷെ എന്റെ സുഹൃത്തുക്കളോട് കൈകൂപ്പി ഞാന്‍ പറയുകയാണ്. നിങ്ങള്‍ ഭൂരിപക്ഷമായതുകൊണ്ട് ഒരു കാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെ 500 വര്‍ഷം മുന്‍പത്തെ ചരിത്രത്തെ നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ഇനി ഇവിടുത്ത് 500 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക?- അദ്ദേഹം ചോദിക്കുന്നു.
“500 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഹിന്ദുക്കള്‍ ഇതിന് വില നല്‍കേണ്ടി വരും. ഇപ്പോള്‍ വാരണസിയിലെ ഗ്യാന്‍ വാപി പള്ളി പിടിച്ചെടുത്താല്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാം വിഭാഗക്കാരില്‍ നിന്നും തിരിച്ചടിയേല്‍ക്കും. വരാനിരിക്കുന്ന തലമുറ, നമ്മുടെ കുട്ടികള്‍ 2022ല്‍ സംഭവച്ചതിന് അന്ന് വില നല്‍കേണ്ടതായി വരും. ഇത്തരമൊരു കളിയ്ക്ക് നമ്മള് നിന്നുകൊടുക്കണോ?”- അദ്ദേഹം ചോദിക്കുന്നു.
500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുസ്ലിങ്ങള്‍ക്കായിരുന്നു അധികാരം. ഇപ്പോള്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം. ഇനി 500 വര്‍ഷം കഴിഞ്ഞാല്‍ 2522ല്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകുന്നതോടെ വീണ്ടും ഹിന്ദുക്കള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന താക്കീതോടെയാണ് യോഗേന്ദ്ര യാദവ് അഭിമുഖം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: