ലഖ്നോ: ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള ഹോട്ടലില്‍ നിന്ന് ജിഹാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണം കടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. സജീവ പോപ്പുലര്‍ ഫ്രണ്ട് അംഗം കൂടിയായ അഷ്റഫ് ഖാദിര്‍ എന്ന അഷറഫ് എംകെ യുടെ ഉടമസ്ഥതയിലുള്ള ‘ദര്‍ബാര്‍ റെസ്റ്റോറന്റില്‍ നിന്ന് 22 കോടി രൂപ വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ അയച്ചതിന്റെ തെളിവു ലഭിച്ചതായി ലഖ്നൗ കോടതിയില്‍ ഇ ഡി നല്കിയ കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖ് കാപ്പൻ പ്രതിയായ ഇ ഡി കേസിന്റെ തുടർ അന്വേഷണത്തിലാണ് കൂടുതല്‍ പേരുടെ പങ്കാളിത്തം പുറത്തു വരുന്നത്.
പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രതിപട്ടികയില്‍ പെട്ട ആളാണ് അന്ന് എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അഷ്റഫ്.
ഇപ്പോള്‍ സംഘടനയുടെ കേരള സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. അഷ്റഫ് എം കെയുടെ പങ്കിനെക്കുറിച്ച്, സംഘടനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഫണ്ടിംഗില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെുറിച്ചും കുറ്റ പത്രത്തില്‍ ഇഡി തെളിവുകല് സഹിതം വിവരിക്കുന്നുണ്ട്. റസ്റ്റോറിന്റെ ഉടമസ്ഥാവകാശം അഷറഫ് മറച്ചു വെച്ചു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ടാമര്‍ ഇന്ത്യ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡും കുറ്റകൃത്യങ്ങളുടെ വരുമാനം വെളുപ്പിക്കാന്‍ ഉപയോഗിച്ചതായി ഇഡി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സ്ഥാപനങ്ങളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അഷറഫ് സജീവമായി പങ്കെടുത്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന പണം ഇടപാടുകാരനായ അബ്ദുള്‍ റസാഖ് ബി പിയ്ക്കെതിരായ അന്വേഷണത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്ന പണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പിഎഫ്ഐ ഡിവിഷണല്‍ പ്രസിഡന്റായ റസാഖ് യുഎഇയില്‍ നിന്ന് പിഎഫ്ഐയുടെ മുന്നണി സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് (ആര്‍ഐഎഫ്) 34 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവ് കുറ്റപത്രത്തില്‍ പറയുന്നു. അഷറഫും അബ്ദുള്‍ റസാഖും പണമിടപാടില്‍ മുന്നണിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
‘അതുപോലെ, എസ്ഡിപിഐ പ്രസിഡന്റ് എം കെ ഫൈസിക്ക് അദ്ദേഹം രണ്ട് ലക്ഷം രൂപ കൈമാറി. വിദേശത്ത് നിന്ന് ഫണ്ട് ശേഖരണത്തിലും പിരിവിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് 19 കോടി രൂപ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി’
ഇഡി പറഞ്ഞു
വിദേശ സ്ഥാപനങ്ങളുമായി ബന്ധമുള്ള അംഗങ്ങളുമായി ചേര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ‘പ്രേരണ’യോടെ മൂന്നാര്‍ വില്ല വിസ്ത പ്രോജക്ട് (എംവിവിപി) എന്ന പേരില്‍ കേരളത്തില്‍ ഒരു റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് വികസിപ്പിക്കുന്നുണ്ടെന്ന് ഇരുവര്‍ക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്തിനകത്തും അതിന്റെ ‘സമൂലമായ’ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ജഎകയ്ക്ക് ഫണ്ട് സൃഷ്ടിക്കാനും. ‘കണക്കില്‍ പെടാത്തതും വിശദീകരിക്കപ്പെടാത്തതുമായ പണം വിദേശ ഫണ്ടുകളുടെ രൂപത്തില്‍ വില്ല വിസ്ത പ്രോജക്ടില്‍ നിക്ഷേപിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
അബ്ദുള്‍ റസാഖ് ബിപിയും അഷ്റഫ് എംകെയും മറ്റ് പിഎഫ്ഐ അംഗങ്ങളുടെ സജീവ കൂട്ടായ്മയും പങ്കാളിത്തവും ഉപയോഗിച്ച് ഇന്ത്യയിലും വിദേശത്തുമായി ഫണ്ട് സ്വരൂപിക്കാന്‍ ‘ക്രിമിനല്‍ ഗൂഢാലോചന’ നടത്തിയെന്നും നിയമവിരുദ്ധമായ വഴികളിലൂടെ പണം വഞ്ചനാപരമായ രീതിയില്‍ കൈമാറ്റം ചെയ്തെന്നും ഇഡി കുറ്റപത്രത്തതില് ആരോപിച്ചു. ‘പ്രസ്തുത ഫണ്ടിന്റെ ഒരു ഭാഗം എംവിവി പ്രോജക്റ്റിലും മറ്റും നിക്ഷേപിച്ചപ്പോള്‍ വലിയൊരു ഭാഗം പോപ്പുലര്‍ ഫ്രണ്ടിന്റേയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടേയും തുടര്‍ച്ചയായ നിയമവിരുദ്ധ പ്രവര്ത്തനങ്ങക്കായി ഉപയോഗിച്ചു,’ കുറ്റപത്രത്തില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് അംഗം ഫിറോസ് ഖാനൊപ്പം ഉത്തര്‍പ്രദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത അന്‍ഷാദ് ബദറുദ്ദീന്‍ 3.5 ലക്ഷം രൂപ (2018 ഓഗസ്റ്റ്2021 ജനുവരി കാലയളവില്‍) കൈമാറിയതുമായി ബന്ധപ്പെട്ട സമീപകാല കേസും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. . ഇവരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍, ഒരു .32 ബോര് പിസ്റ്റള്‍, 7 ലൈവ് കാട്രിഡ്ജുകള്‍ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലഖ്നൗ കോടതിയില്‍ ഏജന്‍സി ഈ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ കുറ്റപത്രങ്ങള്‍ ഏജന്‍സി സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2006ല്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ടതും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ പോപ്പുലര്‍ ഫ്രണ്ടിനെ 2018 മുതല്‍ ഇഡി, സിഐഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും 2020ല്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കും ‘ധനസഹായം’ നല്‍കിയതിലെ പങ്ക് ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. 2020 ഒക്ടോബറില്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് ശേഷം ഉത്തര്‍പ്രദേശ് പോലീസും ഇഡിയും പോപ്പുലര്‍ ഫ്രണ്ടിന്റെ സംശയാസ്പദമായ പല പ്രവര്‍ത്തനങ്ങളും തെളിവു സഹിതം കണ്ടെത്തിയിരുന്നു.
സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പത്രമായ തേജസില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു, ഇപ്പോള്‍ അടച്ചുപൂട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഓഫീസും അതിന്റെ എല്ലാ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഷഹീന് ബാഗില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്, ഷഹീന് ബാഗിലെ സിഐഎ വിരുദ്ധ പ്രതിഷേധങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിന്ന് കേരളം വഴി പണം വാരിയെറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ആണ് ആസൂത്രണം ചെയ്തത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: