തൃശ്ശൂര്‍: കാലാവസ്ഥ അനുകൂലമായാല്‍ നാളെ വൈകിട്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ധാരണ. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ന് വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് നാളെ വൈകിട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ചു ജില്ലാ ഭരണകൂടം ധാരണയായത്. ഞായറാഴ്ച വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചത്. ഞായറാഴ്ച അവധി വരുന്നതിനാല്‍ ശുചീകരണം എളുപ്പത്തിലാക്കാനായിട്ടാണ് ശനിയാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനുള്ള ദേവസ്വങ്ങളുടെ ധാരണ. ആന്ധ്രാതീരത്തിന് മുകളിലെ ന്യൂനമര്‍ദം മൂലം അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇനിയും വൈകിപ്പിക്കേണ്ടെന്നാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: