ജയ്പൂര്‍: ജാനകിനവമിയില്‍ സേവാഭാരതി ഒരുക്കിയ പന്തലില്‍ അവര്‍ വിവാഹിതരായി. ജാതി പ്രശ്നമായില്ല, അനാഥത്വം തടസ്സമായില്ല. സമ്പന്നനും ദരിദ്രനുമുണ്ടായില്ല. 12 ജാതിയില്‍പ്പെട്ടവര്‍ 26 ദമ്പതികള്‍… ഒരു മണ്ഡപത്തില്‍ താലി കെട്ടി ഒന്നായി. ഒപ്പം രണ്ട് അനാഥ പെണ്‍കുട്ടികളുടെ വിവാഹവും നടന്നു.
ജയ്പൂര്‍ നഗരത്തില്‍ തനത് ഭാരതീയ രീതിയിലായിരുന്നു ചടങ്ങുകള്‍. സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന പതിനൊന്നാമത് ശ്രീറാം ജാനകി സര്‍വജാതി വിവാഹത്തിന്റെ ഭാഗമായിരുന്നു ചടങ്ങുകള്‍. ജയ്പൂര്‍ അംബാവാടി ആദര്‍ശ് വിദ്യാ മന്ദിറില്‍ ഒരുക്കിയ പന്തലിലായിരുന്നു ലളിതമായ ചടങ്ങ് നടന്നത്.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സേവാഭാരതി സംഘടനാ സെക്രട്ടറിയുമായ മൂല്‍ചന്ദ് സോണി, മുതിര്‍ന്ന പ്രചാരക് ശിവലഹരി, അകിഞ്ചന്‍ മഹാരാജ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദമ്പതികളെ ആശീര്‍വദിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. പത്തുവര്‍ഷത്തിനിടെ സേവാഭാരതി സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തിലൂടെ 2100ത്തിലധികം ദമ്പതികള്‍ വിവാഹിതരായി. കഴിഞ്ഞ 10 വര്‍ഷമായി സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജാതി വിഭാഗത്തിലും പെട്ട സമൂഹവിവാഹങ്ങള്‍ നടത്തിവരുന്നു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: