വയനാട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വികസനത്തിന്റെ കാര്യത്തിലെ പോരായ്മകള്‍ എണ്ണിയെണ്ണി നിരത്തി സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി.
1.35 ലക്ഷം വീടുകളില്‍ കുടിവെള്ള കണക്ഷന് ഇല്ലെന്നും ആദിവാസികള്‍ക്കിടയില്‍ പൊതുവായ രോഗങ്ങളുടെ കാര്യത്തില്‍ നടത്തേണ്ട പതിവ് പരിശോധനകള്‍ നടന്നിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. “ഭൂരേഖകള്‍ ഇനിയും ഡിജിറ്റലൈസ് ചെയ്തിട്ടില്ല. ആദിവാസികള്‍ക്കിടയില്‍ നൈപുണ്യവികസനവും നടന്നിട്ടില്ല.”- സ്മൃതി ഇറാനി പറഞ്ഞു.
ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ജില്ലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യസേവനങ്ങള്‍, പോഷാകാഹാരം എന്നിവ പാവങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. പലകാര്യങ്ങളും ഇവിടെ ചെയ്തു തീര്‍ക്കാനുണ്ട്. ജില്ലാ ഭരണകൂട അധികൃതര്‍ വേണ്ട സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കുന്നതിനിടയിലാണ് ഒരു റിപ്പോര്‍ട്ടര്‍ ആ ചോദ്യം ഉയര്‍ത്തിയത്. അമേഠിയിലേതുപോലെ രാഹുലിനെതിരെ വയനാട്ടിലും മത്സരിക്കുമോ? ഇതിന് സ്മൃതി ഇറാനി നല്കിയ മറുപടി ഇതായിരുന്നു: “ഞാന്‍ രാഹുല്‍ ഗാന്ധിയല്ല. ഞാന്‍ അമേഠിയില്‍ നിന്നും ഓടിപ്പോകില്ല”.
വയനാട് ജില്ലയിലെ ഒട്ടേറെ ദുരവസ്ഥകള്‍ ഈ സന്ദര്‍ശനം വെളിവാക്കി തന്നതായും സ്മൃതി ഇറാനി പറഞ്ഞു. “ഈ ജില്ലയില്‍ 57000 കര്‍ഷകരുണ്ട്. ഇവര്‍ക്ക് ആര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയിട്ടില്ല. 1.35 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന് കിട്ടിയിട്ടില്ല. ഭൂരേഖകള്‍ കൃത്യമായി സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ 50 വര്‍ഷമേ ആയിട്ടുള്ളൂ. അതുപോലും ഇനിയും പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. പാവങ്ങള്‍ക്ക് വീടെന്ന പദ്ധതി നടപ്പാക്കപ്പെട്ടിട്ടില്ല.” – സ്മൃതി ഇറാനി പറഞ്ഞു.
“പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും ഇവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പ്രധാനമന്ത്രിയുടെ തെരുവ് കച്ചവടക്കാര്‍ക്കുള്ള ആത്മനിര്‍ഭര്‍ നിധി (പിഎം എസ് വി എ നിധി), സ്കൂളില്‍ നിന്നും പഠിപ്പ് നിര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ ചേരാനുള്ള പദ്ധതി ഇതൊന്നും ജില്ല തല ഓഫീസര്‍മാര്‍ അറിവില്ലായ്മ മൂലം നടപ്പാക്കിയിട്ടില്ല. എന്തായാലും ഇക്കാര്യങ്ങളില്‍ ഇനി മുതല്‍ സമയബന്ധിതമായ വിലയിരുത്തലുകള്‍ നടത്താമെന്ന് വയനാട് ജില്ലാ ഭരണകൂടം തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. “- സ്മൃതി ഇറാനി പറഞ്ഞു.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: