തിരുവനന്തപുരം: ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യാവൈകുണ്ഠ സ്വാമികളും അയ്യങ്കാളിയും ഒക്കെ പ്രവര്‍ത്തന മണ്ഡലമാക്കിയിരുന്ന തിരുവനന്തപുരത്തിന്റെ ചരിത്രം പോലും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താത്തത് ഖേദകരമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നമ്മുടെ സംസ്കാരത്തെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ എല്ലാവരും തയ്യാറാകണം. മഹാനായ കര്‍മ്മയോഗി എന്ന് വിവേകാനന്ദന് വിളിച്ച ചട്ടമ്പിസ്വാമിയും മഹാനായ സംന്യാസി എന്ന് രവീന്ദ്രനാഥ് ടാഗോര്‍ വിശേഷിപ്പിച്ച ശ്രീനാരായണ ഗുരുവും അയ്യാ വെകുണ്ഠ സ്വാമികളും അയ്യങ്കാളിയുമെല്ലാം അവരുടെ ആത്മീയ മണ്ഡലമാക്കി പ്രവര്‍ത്തിച്ചത് തിരുവനന്തപുരമാണ്, ഗവര്‍ണര്‍ പറഞ്ഞു.
ഹിന്ദുധര്‍മ്മ പരിഷത്ത് പ്രസിഡന്റ് എം. ഗോപാല്‍ അധ്യക്ഷനായി. പി.സി. ജോര്‍ജിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ശാസ്തമംഗലം അജിത്ത് കുമാറിനെ ചടങ്ങില്‍ വി. മുരളീധരന് ആദരിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, അനന്തപുരി ഹിന്ദുമഹാസമ്മേളനം ചെയര്മാന് ചെങ്കല്‍ രാജശേഖരന് നായര്‍, വര്‍ക്കിങ് ചെയര്മാന് കെ. രാജശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: