കൊച്ചി: തപസ്യകലാസാഹിത്യവേദി 46-ാം സംസ്ഥാന വാര്‍ഷികോത്സവം മേയ് 1, 2 തീയതികളില്‍ ആലുവ തോട്ടുംമുഖം വൈഎംഎസിഎ ഹാളില്‍. സമ്മേളനം വിഖ്യാത നര്‍ത്തകി പദ്മഭൂഷണ്‍ ഡോ.പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യുമെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് നാലരപ്പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള തപസ്യ കലാസാഹിത്യവേദി കലയുടെയും സാഹിത്യത്തിന്റെയും മേഖലയില്‍ ഭാരതീയ സംസ്കൃതിയുടെ വിവിധ ആവിഷ്കാരങ്ങള്ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാണെന്നും ഭാരതീയ സംസ്കാരത്തിന്റെ സത്യസൗന്ദര്യങ്ങള്‍ ഇന്ന് ലോകമെമ്പാടും തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിലൊരുപങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുള്ള പ്രസ്ഥാനമാണ് തപസ്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ഷിക സമ്മേളനത്തില്‍ പദ്മശ്രീ പി.നാരായണക്കുറുപ്പ്, നടന് ജോയ്മാത്യു, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന്, സാഹിത്യകാരന് ആഷാ മേനോന്, എഴുത്തുകാരനും പ്രഭാഷകനുമായ എ.പി. അഹമ്മദ്, കവിയും വിവര്‍ത്തകനുമായ വേണു.വി ദേശം, നിരൂപകന് ഡോ. പി. ശിവപ്രസാദ്, കവി ജയപ്രകാശ് അങ്കമാലി തുടങ്ങിയവര്‍ പങ്കെടുക്കും. തപസ്യ വാര്‍ഷികാഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ വി.എന്‍. സന്തോഷ്, ദേശീയ നിര്‍വാഹകസമിതി അംഗം കെ.ലക്ഷ്മി നാരായണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മേയ് ഒന്നിനു രാവിലെ 9 മുതല്‍ രജിസ്ട്രേഷന്, 8.30 മുതല്‍ സോപാനസംഗീതം മുരളി മോഹന്‍, 9.45 ന് പതാക ഉയര്‍ത്തല്‍, 10ന് ഉദ്ഘാടന സഭയില്‍ കുമാരി ജ്യോത്സന നായര്‍ നാന്ദിഗീതം ആലപിക്കും, തപസ്യ ജനറല്‍ സെക്രട്ടറി അനൂപ്കുന്നത്ത് സ്വാഗതം ആശംസിക്കും. പ്രൊഫ. പി.ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം നിര്‍വഹിക്കും. ആഷാമേനോന് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര സംവിധായകന് എം.ബി. പത്മകുമാര്‍, ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് മാത്യു, സ്വാഗതസംഘം ചെയര്മാന് കെ.പി. എസ് നായര്‍ എന്നിവര്‍ സംസാരിക്കും. ജനറല്‍ കണ്‍വീനര്‍ വി.എന്‍. സന്തോഷ് നന്ദി പറയും.
12ന് നടക്കുന്ന സമാദരണ സമ്മേളനത്തില്‍ ഉപാധ്യക്ഷന്‍ ഡോ.അനില്‍ വൈദ്യമംഗലം അധ്യക്ഷനാകും. എന്‍. മോഹനന് നായര്‍ പരിചയപ്പെടുത്തും. ഡോക്ടര്‍ കലാമണ്ഡലം സുഗന്ധി, വെണ്ണല മോഹന്‍, ശ്രീമന്‍ നാരായണന്, എം.എല്‍. രമേശ്, ആര്.എല്‍.വി. രാധാകൃഷ്ണന്, ജോയ് നായരമ്പലം, കീഴില്ലം ഉണ്ണികൃഷ്ണന്, ഡോക്ടര്‍ പൂര്‍ണത്രയീ ജയപ്രകാശ് ശര്‍മ്മ, കണ്ണന് ജി.നാഥ് എന്നിവരെ ആദരിക്കും. മണി എടപ്പാള്‍ നന്ദി പറയും. രണ്ടിന് കാവ്യകേളി സദസ്സ് (അവതരണം കാവ്യ കലാകേന്ദ്രം തെക്കേ വാഴക്കുളം), മൂന്നിന് ചര്‍ച്ച: വിഷയം എഴുത്തച്ഛനും കേരളവും സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം അധ്യക്ഷനാകും. സി.സി.സുരേഷ് സംസ്ഥാന സെക്രട്ടറി സ്വാഗതം പറയും. എഴുത്തുകാരനും പ്രഭാഷകനുമായ എ.പി. അഹമ്മദ്, സാഹിത്യനിരൂപകന്‍ ഡോ. പി. ശിവപ്രസാദ്, കവി വേണു വി.ദേശം എന്നിവര്‍ പങ്കെടുക്കും. മേഖലാ സെക്രട്ടറി ബിജു. വി.കെ. നന്ദി പറയും.
വൈകിട്ട് അഞ്ചിന് ചേരുന്ന അനുമോദന സദസ്സില്‍ സംസ്ഥാനതല ജാനകീ ജാനേ ഗാനാലാപന മത്സരവിജയികള്‍, യൂണിവേഴ്സിറ്റി കലോത്സവവിജയികള്‍ എന്നിവരെ അനുമോദിക്കും. ആറിന് ആസാദി കാ അമൃത മഹോത്സവ് (കലാപരിപാടികള്‍), നാട്ടരങ്ങ്: അവതരണം നാടന്‍പാട്ട് പഠനകേന്ദ്രം എളങ്കുന്നപ്പുഴ, 8ന് നാടകം: വന്ദേമാതരം (അവതരണം ആപ്പിള്‍ കാര്‍ഡ് തിയേറ്റര്‍ ഗ്രൂപ്പ് തൃപ്പൂണിത്തുറ-രചന, സംവിധാനം സന്തോഷ് വര്‍മ്മ).
രണ്ടിന് രാവിലെ 8.30ന് ചേരുന്ന പ്രതിനിധിസഭയില്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. സംസ്ഥാന ഉപാധ്യക്ഷന്‍ യു.പി സന്തോഷ് സ്വാഗതമാശംസിക്കും. ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറര്‍ സി. റെജികുമാര്‍ കണക്ക് അവതരിപ്പിക്കും. സംസ്കാര്‍ ഭാരതി പരിപാടികള്‍ കെ. ലക്ഷ്മി നാരായണന്, സംഘടനാ സെക്രട്ടറി ശ്രീജിത്ത് തണ്ട്രായി, സംസ്ഥാന സെക്രട്ടറി എം. സതീശന് എന്നിവര്‍ സംഘടനാ ചര്‍ച്ച നയിക്കും.
12ന് സമാപന സമ്മേളനം ഉപാധ്യക്ഷന്‍ കല്ലറ അജയന് അധ്യക്ഷനാകും. സംസ്ഥാന സമിതി അംഗം കെ. സതീഷ് ബാബു സ്വാഗതം പറയും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് മാര്‍ഗനിര്‍ദേശം നല്‍കും. ജില്ല കാര്യദര്‍ശി പി.വി. അശോകന് നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: