തിരുവനന്തപുരം : മലയാള സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. മെയ് നാലിനാണ് ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്ന യോഗത്തില്‍ എഎംഎംഎ, ഫെഫ്ക, മാക്ട തുടങ്ങി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് സംസ്ഥാനം ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത്. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമായിട്ടില്ല. നടിയെ ആക്രമിച്ച കേസുകളുടെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലെ പീഢനാരോപണങ്ങള്ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളണമെന്നും ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഡബ്യൂസിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ അടൂര്‍, ഹേമ കമ്മിഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന് നേരത്തെ പറഞ്ഞിരുന്നു. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയാണ്. ഇതിനായി കരട് തയ്യാറായി കഴിഞ്ഞെന്നുമാണ് മന്ത്രി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: