അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടിദാര്‍ വിഭാഗം നേതാവായ ഹാര്‍ദിക് പട്ടേലിന്റെ പുതിയ വാട്സാപ് പ്രൊഫൈല്‍ ചിത്രം ചര്‍ച്ചാ വിഷയമാവുന്നു. ഇദ്ദേഹം കാവി ഷാള്‍ പുതച്ച് പ്രസംഗിക്കുന്ന ഒരു ചിത്രമാണ് ഇത്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം ഹാര്‍ദിക് പട്ടേലിന്റെ ചിത്രം പങ്കുവെയ്ക്കപ്പെടുകയാണ്. മാത്രമല്ല, വാട്സാപ്പില്‍ തന്നെക്കുറിച്ച് പരാമര്‍ശിക്കുന്ന ലഘുജീവചരിത്രത്തില്‍ കോണ്‍ഗ്രസ് എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ട്. ടെലഗ്രാം ലഘുജീവചരിത്രത്തിലും കോണ്‍ഗ്രസിനെ വെട്ടിയിട്ടുണ്ട്.
നേരത്തെ ബിജെപിയെ പുകഴ്ത്തിക്കൊണ്ട് ഹാര്‍ദിക് പട്ടേല്‍ മാധ്യമങ്ങളോട് സംസാരിച്ചതും ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓളങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബിജെപിയുടെ തീരുമാനമെടുക്കാനുള്ള കഴിവിനെയാണ് ഹാര്‍ദിക് പട്ടേല്‍ പുകഴ്ത്തിയത്. മാത്രമല്ല, ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹാര്‍ദിക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തന്റെ കഴിവുകള്‍ കോണ്‍ഗ്രസ് നേതൃത്വം ഉപയോഗിക്കുന്നില്ലെന്നായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ പരാതി. കോണ്‍ഗ്രസിന്റെ ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റായ ഹാര്‍ദിക് പട്ടേലിന്റെ ബിജെപി പ്രശംസ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ബിജെപിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഹാര്‍ദിക് പട്ടേലിന്റെ കൊണ്ടുവന്ന തീരുമാനവും പാളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: