ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി വിരുദ്ധത മെല്ലെ വഴിമാറുകയാണ്. ദ്രാവിഡ-കമ്മ്യൂണിസ്റ്റ്- ലിബറല്‍- ചര്‍ച്ച് ലോബി ആധിപത്യം വാണിരുന്ന തമിഴ്നാട്ടില്‍ ബിജെപിയ്ക്കനുകൂലമായ തരംഗം മെല്ലെ ഉണരുകയാണ്. ഇതിന്റെ സൂചനകളായിരുന്നു ഇളയരാജയുടെയും സംവിധായകന് ഭാഗ്യരാജിന്റെയും മോദിയെ അഭിനന്ദിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍.
ഇപ്പോള്‍ ഏപ്രില്‍ 23ന് തമിഴ്നാട് സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ഹാഷ് ടാഗ് തരംഗങ്ങള്‍ ട്വിറ്ററില്‍ സജീവമാണ്. പണ്ടൊക്കെ ബിജെപി നേതാക്കള്‍ ആരെത്തിയാലും ഗോ ബാക്ക് എന്ന് തുടങ്ങുന്ന ഹാഷ് ടാഗ് മാത്രമേ ട്വിറ്ററില്‍ കാണുമായിരുന്നുള്ളൂ. ഗോ ബാക്ക് മോദി, ഗോ ബാക്ക് അമിത് ഷാ …അങ്ങിനെ എത്രയോ കണ്ടിരുന്നു.
എന്നാല്‍ ശനിയാഴ്ച അത്ഭുതകരമായ മാറ്റമാണ് കണ്ടത്. പതിവു പോലെ ദ്രാവിഡ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ‘ഗോ ബാക്ക് അമിത് ഷാ’ എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തുകൊണ്ടേയിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ ‘വെല്‍കം അമിത് ഷാ’ എന്ന ഹാഷ് ടാഗും ട്രെന്‍ഡിങ്ങായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇത് തമിഴ്നാട്ടിലെ മാറ്റത്തിന്റെ സൂചനയാണെന്ന് അനുഭവസമ്പന്നര്‍ പറയുന്നു. ബിജെപി നേതാക്കളെ രക്ഷിച്ചെടുക്കാന്‍ തമിഴ്നാട്ടില്‍ തന്നെ ജനങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ പുതിയ മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: