കോഴിക്കോട്: ജീവനക്കാര്‍ക്ക് നല്കിയ വാക്ക് ലംഘിച്ച് സര്‍വ്വീസ് നടത്തിയ കെ. സ്വിഫ്റ്റ് ബസ് ഉപരോധിച്ച് എംപ്ലോയീസ് സംഘം പ്രവര്‍ത്തകര്‍. ഇന്ന് ഉച്ചക്ക് 12ന് ബെംഗ്ലൂര്‍ക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസ് റദ്ദാക്കി അതേ സമയത്ത് കെ സ്വിഫ്റ്റ് ബസ് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കെ.എസ്.ആര്.ടി.സിയുടെ റൂട്ടുകള്‍, സമയം എന്നിവ എടുക്കില്ലെന്ന വാഗ്ദാനം ലംഘിച്ച് കെ എസ് ആര് ടി സിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് നേതാക്കള്‍ ആരോപിച്ചു. ഇനിയും ഇത്തര പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പ്രതിഷേധങ്ങള്‍ കടുപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു
സമരം ചെയ്ത പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. സംസ്ഥാന സെക്രട്ടറി സി.ഹരീഷ് കുമാര്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സജിത്കുമാര്‍, ജില്ലാ സെക്രട്ടറി കെ.കെ.വിനയന് ,സനീഷ് കുമാര്‍, പ്രഭീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: