പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ… ഭാരതം കണ്ടതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ ഭീകര സംഘടന… ശരിക്കും ഇതൊരു മാരീചനായിരുന്നു… മതത്തില്‍ വേരുള്ള, വിവിധ സംഘടനകള്‍ ഉള്ളില്‍ ഒളിപ്പിച്ച, മത പ്രഭാഷണം, സാമൂഹിക സേവനം, തീവ്രവാദം, കില്ലര്‍ സ്‌ക്വാഡുകള്‍ തുടങ്ങിയപ്രത്യേകം വിഭാഗങ്ങള്‍ ഉളള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്.
ഇവരില്‍ ഉള്ളവര്‍ക്ക് പരസ്പരം അറിയില്ല… അത് കൊണ്ട് തന്നെ സംഘടനയുടെ രൂപരേഖ പോലീസിനോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.
സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് 99% വിദേശത്ത് നിന്നായിരുന്നു. കോടികള്‍ നിമിഷം കൊണ്ട് വിവിധ സംഘടനകളിലേക്ക് കുമിഞ്ഞു കൂടും. അത് ഉപയോഗിച്ചു ഭാരതത്തില്‍ മൊത്തം തീവ്രവാദ സ്ലീപ്പര്‍ സെല്‍സ് ഉണ്ടാക്കുക. കലാപങ്ങള്‍, രാഷ്‌ട്ര വിരുദ്ധ സമരങ്ങള്‍ക്കൊക്കെ ഫണ്ടിങ് നടത്തുക, എതിരാളികളെ കൊന്നൊടുക്കി ആ കേസുകള്‍ പണമെറിഞ്ഞു മായ്ച്ചു കളയുക ഇതൊക്കെയായിരുന്നു അവര്‍ ചെയ്തീരുന്നത്.
NID, ED, IB ഇവരെ നിരന്തരം വീക്ഷിച്ചു കൊണ്ടിരുന്നു… അപ്പോളാണ് CAA വിരുദ്ധ സമരവും ഉത്തര്‍ പ്രദേശിലെ ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ ബലാല്‍സംഗ പ്രശ്‌നവും ഉയര്‍ന്നു വന്നത്. ഇത് രണ്ടും ആളിക്കത്തിക്കാനും അക്രമ സമരമാക്കാനും പോപ്പുലര്‍ ഫ്രണ്ട് കോടികള്‍ ഒഴുക്കി. ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രാമനവമി ഘോഷ യാത്രയ്‌ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണിലെ തീവെപ്പിനും കല്ലേറിനും പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് നേതൃത്വം നല്‍കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് സിദ്ധിക്ക് കാപ്പന്‍ അറസ്റ്റിലായി… അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം മൂടി അഴിഞ്ഞു വീഴാന്‍ തുടങ്ങി. വിദേശത്ത് നിന്ന് കോടികളുടെ ഫണ്ട് എങ്ങനെ വരുന്നു അത് എങ്ങനെ വൈറ്റ് ആക്കുന്നു. എന്നതൊക്കെ NIA ക്കും ED ക്കും മനസ്സിലായി.
വിദേശത്തു പോപ്പുലര്‍ ഫ്രണ്ടിന് നിരവധി ബാര്‍ ഹോട്ടലുകളില്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടെന്ന് ED കണ്ടെത്തി. കേരളത്തില്‍ മൂന്നാറിലെ വില്ലാ വിസ്റ്റ പ്രോജക്റ്റ് കള്ളപ്പണം വെളുപ്പിക്കാന്‍ ഉണ്ടാക്കിയ കമ്പനിയാണ്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ആളാണ് MK അഷ്‌റഫ്. ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസില്‍ ഫണ്ട് നല്‍കി സഹായി ച്ചത് ഇയാളാണ്.
കഴിഞ്ഞ ഡിസംബറില്‍ മൂവാറ്റുപുഴയി ലെ അഷ്‌റഫിന്റെ വീട്ടില്‍ ED റെയ്ഡിന് വന്നപ്പോള്‍ നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് പോപ്പുലര്‍ ഫ്രണ്ടുകാരാണ് തടിച്ചു കൂടി ഭീകാന്തരീക്ഷം സൃഷ്ടിച്ചത്. അപ്പോള്‍ തന്നെ ED ക്ക് മനസ്സിലായി തങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തിയെന്ന്. അന്നത്തെ റെയ്ഡ് CRPF, പോലീ സ് എന്നിവരുടെ സംരക്ഷണത്തിലാണ് പൂര്‍ത്തിയാക്കിയത്. ഉദ്യോഗസ്ഥര്‍ നിരവധി രേഖകള്‍ കണ്ടെടുത്തു.
രേഖകള്‍ പരിശോധിച്ചതിന്റെ ഫലമായി കഴിഞ്ഞ മാസം കരിപ്പൂര്‍ വഴി രാജ്യം വിടാന്‍ നോക്കിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ റസാക്കിനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു.
MKഅഷ്‌റഫിനെ ED ഡല്‍ഹി ക്ക് വിളിപ്പിച്ചു അറസ്റ്റ് ചെയ്തു. അതെ പോപ്പുലര്‍ ഫ്രണ്ടിന്റെ രാവണക്കോട്ട തകര്‍ന്നു തുടങ്ങി.. അവരുടെ എല്ലാ കളികളും രഹസ്യാന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കി.
2010ല്‍ ഇന്റലിജന്‍സ് ബ്യൂറോ ആദ്യ മായി ജഎകയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ‘നിരോ ധിത തീവ്രവാദി സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) സഹകരിക്കുന്ന ഇസ്ലാമിക സംഘടനകള്‍ക്കൊപ്പമാണ് പോപ്പുലര്‍ ഫ്രണ്ടിനെ ഉള്‍പ്പെടുത്തിയത്’.
‘സിറ്റിസണ്‍സ് ഫോറം, ഗോവ, കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ സൊസൈറ്റി, രാജസ്ഥാന്‍, നാഗ്രിക് അധികാര് സുരക്ഷാ സമിതി, പശ്ചിമ ബംഗാള്‍, ലയോങ് സോഷ്യല്‍ ഫോറം, മണിപ്പൂര്‍, അസോസിയേഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംഘടനകളെല്ലാം പിഎഫ് ഐയുടെ വളരുന്ന ശൃംഖലയുടെ ഭാഗമായിരുന്നു,’ അന്നത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
2017ല്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആഭ്യന്തര മന്ത്രാലയത്തിന് ഒരു സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതി നെത്തുടര്‍ന്ന് പിഎഫ്‌ഐയെ നിരോധി ക്കണമെന്ന ആവശ്യം വീണ്ടും ശക്ത മായി. ബാബറി മസ്ജിദ് തകര്‍ച്ചയ്‌ക്കും തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും ശേഷം 1993ല്‍ രൂപീകരിച്ച നാഷണല്‍ ഡെവ ലപ്‌മെന്റ് ഫ്രണ്ടിന്റെ രണ്ടാമത്തെ രൂപമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് വ്യക്തമാക്കുന്നു.
എന്‍ഡിഎഫ് പിന്നീട് തമിഴ്‌നാട്ടിലെ എംഎന്‍പി, കര്‍ണാടകയിലെ കെഎഫ് ഡി, സിറ്റിസണ്‍സ് ഫോറം (ഗോവ), കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ സൊസൈറ്റി (രാജസ്ഥാന്‍), നഗ്രിക് അധികാര് സുരക്ഷാ സമിതി (ആന്ധ്രപ്രദേശ്) തുടങ്ങിയവയുമായി ലയിച്ച് പിഎഫ്‌ഐ രൂപീകരിച്ചു. 9.11.2006 ന് ബാംഗ്ലൂരിലാണ് പിഎഫ്‌ഐ രൂപീകരണം ആദ്യമായി പ്രഖ്യാപിച്ചത്,’ എന്‍ഐഎ രേഖയില്‍ പറയുന്നു.
കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സോഷ്യല്‍ ഡെമോ ക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപി ഐ) എന്ന രാഷ്‌ട്രീയ സംഘടനയും പോപ്പുലര്‍ ഫ്രണ്ടിന്റേതാണ്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്, കേരളത്തിലെ കൈവെട്ട് കേസ്, കേരള ലൗ ജിഹാദ് കേസ് എന്നിവയില്‍ ഉള്‍പ്പെട്ടതിന് പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐ യെയും എന്‍ഐഎ അവരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
‘മുസ്‌ലിം സമുദായത്തിലെ അംഗങ്ങ ള്‍ക്കെതിരായ ചെറിയ കേസുകളില്‍ പോലും ഇടപെടാനും പ്രതികരിക്കാനും കേഡറുകള്‍ ബോധപൂര്‍വം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു, അങ്ങനെ അവരെ ഫലപ്രദമായി സദാചാര പോലീസാക്കി മാറ്റുന്നു. പ്രവര്‍ത്തകര്‍ക്ക് അവരുടെ ശക്തികേന്ദ്രങ്ങളിലെ ചില സ്ഥലങ്ങളില്‍ ആയോധന കലകളിലും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും പരിശീലനം നല്‍കുന്നു,’ എന്‍ഐഎ രേഖയില്‍ പറയുന്നു
ബി അജയന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: