തിരുവനന്തപുരം : നേരത്തെ വിരമിക്കുന്നതിനുള്ള അനുമതി തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒരാഴ്ച മുമ്പാണ് അപേക്ഷ തള്ളിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായതിന് പിന്നാലെയാണ് നേരത്തെ വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയത്. കേസിലെ പ്രതികളായ സ്വപ്നയും സരിത്തും ഉള്‍പ്പടെയുള്ളവരുമായി എം. ശിവശങ്കറിന് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് ശിവശങ്കറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്ഷന് കാലാവധി അവസാനിച്ചതോടെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ സര്‍ക്കാരിന് കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് ശിവശങ്കറിനെ വീണ്ടും ജോലിയില്‍ തിരിച്ചെടുത്തത്. 2023 വരെയാണ് ശിവശങ്കറിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: