മുംബൈ: കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 ഇലക്ട്രിക്ക് സ്കൂട്ടറുകള് കത്തിനശിച്ചു.നാസിക്കിലെ ഫാക്ടറിയില്‍ നിന്ന് മറ്റോരു സ്ഥലത്തേക്ക് കൊണ്ടുപോയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.
കണ്ടെയ്നറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് തീ പടര്‍ന്നത് കണ്ടത്. കണ്ടെയ്നറിന്റെ മുകള്‍ ഭാഗത്ത് ഉണ്ടായിരുന്നു 20 സ്കൂട്ടറുകളാണ് കത്തിയത്. ആര്‍ക്കും പരിക്കുകള്‍ ഇല്ല.ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ജിതേന്ദ്ര ഇ.വി എന്ന കമ്പനിയുടെയാണ് സ്കൂട്ടറുകള്. ഇപ്പോള്‍ ധാരാളമായി ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ക്ക് തീപിടിക്കുന്നുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: