കൊച്ചി : കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കാന്‍ ശ്രമമെന്ന ആരോപണം. കുസാറ്റ് ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച മൂന്നാം വര്‍ഷ ബി വോക് വിദ്യാര്‍ത്ഥിയായ മാനവ് അഷറഫിനെ വിദ്യാര്‍ത്ഥിയാണെന്ന് കാണിച്ച് കേസ് മുക്കാന്‍ ശ്രമം നടന്നതായാണ് ആരോപണം. മാര്‍ച്ച് 18ന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് അപമാനിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയത്.
അമിനിറ്റി സെന്ററിന്റെ മുമ്പില്‍ നടത്തിയ ആഘോഷത്തിനിടയിലായിരുന്നു 2 വിദ്യാര്‍ത്ഥിനികളോട് മാനവ് അപമര്യാദയായി പെരുമാറിയത്. ഇവരില്‍ ഒരാള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ അന്നു തന്നെ പരാതി നല്കി. വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത പോലീസ് മാനവിനോടു സ്റ്റേഷനില്‍ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹാജരായില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു ബെംഗളൂരുവിലേക്കു കടന്നു. അവിടെ നിന്നു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
ഇതിനിടെ വിദ്യാര്‍ഥിനികള്‍ കുസാറ്റ് റജിസ്ട്രാര്‍ക്കു നല്കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ഇന്റേണല്‍ കംപ്ലയ്ന്റ്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനവിനെ 24നു സസ്പെന്‍ഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിനു സര്‍വകലാശാല ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി തന്നോടു മാനവ് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു സ്റ്റേഷനിലെത്തി മൊഴി നല്കി. ഇതിനെ തുടര്‍ന്നാണ് പോലീസ് മാനവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മാനവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി കുസാറ്റും അറിയിച്ചിട്ടുണ്ട്.
ചാവക്കാട് വട്ടേക്കാട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് റിമാന്‍ഡിലായ മാനവ്. വിദ്യാര്‍ത്ഥികളോട് അപമര്യാദയായി സംസാരിക്കുകയും അവരെ ആക്രമിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും ഡിവൈഎഫ്ഐ നേതാവിനോട് നടപടി സ്വീകരിക്കാന്‍ വൈകി. അത് ഇയാള്‍ക്ക് ജാമ്യം നേടാന്സഹായമായെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: