പാലാ: നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലെല്ലാം റോഡിലെ സീബ്രാവരകള്‍ മാഞ്ഞുപോയത് കാല്‍നട യാത്രക്കാര്‍ക്ക് റോഡ് കടക്കുന്നത് ദുസ്സഹമാക്കുന്നു. ദിവസവും നൂറു കണക്കിന് കാല്‍നടയാത്രക്കാര്‍ വന്ന് പോകുന്ന പാലാ നഗരത്തില്‍ സീബ്രാ ലൈനില്‍ ഉണ്ടാവുന്ന അപകടങ്ങള്‍ പതിവാണ്.
സീബ്രാലൈന്‍ എവിടെയാണെന്ന് തിരിച്ചറിയാനാകാതെ വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ കാല്‍നട യാത്രക്കാര്‍ പെട്ടുപോകുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ആശുപത്രി ജങ്ഷന്, കുരിശുപള്ളി ജങ്ഷന്, ബസ്റ്റാന്‍ഡ് ജങ്ഷന്, സ്റ്റേഡിയം ജങ്ഷന്, സിവില്‍ സ്റ്റേഷന് ഭാഗം, ളാലം ജങ്ഷന് എന്നിവിടങ്ങളിലെല്ലാം റോഡിലെ വരകള്‍ മാഞ്ഞു. ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കാണ് ഏറെ ദുരിതമാകുന്നത്. തിരക്കേറുമ്പോള്‍ പോലീസിന്റെ സേവനംപോലും ഇവിടങ്ങളില്‍ ഉണ്ടാകാറില്ല.
കാലപ്പഴക്കം മൂലമാണ് വരകള്‍ മാഞ്ഞത്. സീബ്രാ വരകള്‍ തെളിക്കുന്ന പതിവ് മുടങ്ങി. മുമ്പ് സീബ്രാ വരകള്‍ ഉണ്ടായിരുന്ന ഭാഗത്തു കൂടിയാണ് ആളുകള്‍ ഇപ്പോഴും റോഡ് കുറുകെ കടക്കുന്നത്.
കനത്ത മഴയില്‍ സീബ്ര ലൈനുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ്. സീബ്രാ വരകള്‍ അടിയന്തിരമായി നവീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: