കൊല്ലം: കാഷ്യൂ കോര്പ്പറേഷന്, കാപെക്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി മുന്നോട്ടു കൊണ്ടുപോകാനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിനായി കമ്മിറ്റി രൂപീകരിച്ചു.
ഒരു വര്‍ഷം 200 ദിവസം തൊഴിലാളികള്‍ക്ക് എങ്ങനെ ജോലി നല്കാന് കഴിയും, തോട്ടണ്ടിയുടെ ലഭ്യത ഉറപ്പാക്കല്‍, ഭാഗികമായി യന്ത്രവത്ക്കരണം നടപ്പിലാക്കി നഷ്ടമില്ലാതാക്കുക, കശുമാവ് കൃഷി വ്യാപിപ്പിച്ച് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനായി എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തുക, തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ തൊഴിലും ആനുകൂല്യങ്ങളും ഉറപ്പാക്കുക, സ്വകാര്യമേഖലയെ തകര്‍ച്ചയില്‍ നിന്നും എങ്ങനെ കരകയറ്റാനാകും, പരമ്പരാഗതമായ രീതിയില്‍ ചുട്ടു വറുത്തെടുക്കുന്ന കശുവണ്ടി പരിപ്പ് ആഭ്യന്തര വിദേശ വിപണിയില്‍ പ്രത്യേകമായ ബ്രാന്‍ഡിംഗില്‍ എങ്ങനെ എത്തിക്കാന്‍ കഴിയും എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായിട്ടാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
കമ്മിറ്റിയുടെ പ്രഥമയോഗം കാഷ്യൂ കോര്പ്പറേഷന് ചെയര്മാന് എസ്. ജയമോഹന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. കശുവണ്ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍, തൊഴിലാളി യൂണിയന് നേതാക്കള്‍, തൊഴിലാളികള്‍, കശുവണ്ടി രംഗത്തെ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ചനടത്തി 30 ദിവത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കമ്മിറ്റി.
കമ്മിറ്റി അംഗങ്ങളായി കാഷ്യൂ കോര്പ്പറേഷന് ചെയര്മാന് എസ്. ജയമോഹന്, കാപെക്സ് ചെയര്മാന് എം. ശിവശങ്കരപിള്ള, കാഷ്യൂ കോര്പ്പറേഷന് ആന്‍ഡ് കാപെക്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജേഷ് രാമകൃഷ്ണന്, കേരള കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റ് സിഐറ്റിയു കെ. രാജഗോപാല്‍, അഡ്വ. മുരളി മടന്തകോട് (സിഐടിയു), കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ് ജി. ബാബു (എഐറ്റിയുസി), സജി ഡി. ആനന്ദ് (യുറ്റിയുസി), അഡ്വ. ശൂരനാട് ശ്രീകുമാര്‍, ഡോ. ആര്.കെ. ഭൂദേഷ്, സതീഷ്കുമാര്‍ എന്‍. കുമാര്‍ എന്നിവരെ നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: