കീവ്: റഷ്യ-ഉക്രൈന് യുദ്ധം ആരംഭിച്ച് 40 ദിവസം പിന്നിടുമ്പോള്‍ ഉക്രൈനില്‍ നിന്നും ഇതുവരെ പലായനം ചെയ്തത് 42 ലക്ഷം പേര്. ദിനം പ്രതി 40,000ത്തിലധികം ആളുകളാണ് രാജ്യം വിട്ടു പോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
യുദ്ധം തുടങ്ങി ഇതുവരെയും 41,76,401 പേരാണ് വിവിധ രാജ്യങ്ങളിലേയ്ക്ക് പലായനചെയ്തത്. ഇവരില്‍ 2,05500 പേര് വിദ്യാഭ്യാസം, തൊഴില്‍ മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നും വന്നവരാണെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകളില്‍ പറയുന്നു. അയല്‍ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തവരില്‍ 90 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. ഭൂരിഭാഗം പുരുഷന്മാരും ഉക്രൈന് സൈന്യത്തില്‍ ചേരുന്നതിനായി രാജ്യത്ത് തന്നെ തുടര്‍ന്നു. രാജ്യത്തിനകത്ത് തന്നെ 64 ലക്ഷം പേര് അഭയാര്‍ഥികളായെന്നും കണക്കില്‍ പറയുന്നു.
പലായനം ചെയ്തവരില്‍ കൂടുതല്‍ പേരും പോയത് അയല്‍രാജ്യമായ പോളണ്ടിലേയ്ക്കാണ്. 24,29,265 ലക്ഷം പേര് പോളണ്ടിലെത്തി. ഹംഗറിയിലേയ്ക്ക് 3,85,783 ലക്ഷം പേരും മൊള്ദോവയിലേയ്ക്ക് 6,35 816 ലക്ഷം പേരും അഭയാര്‍ഥികളായി. റഷ്യന്‍ അനുഭാവികളായവര്‍ രാജ്യം വിട്ടത് രണ്ട് ലക്ഷം പേരാണ്. 3,92,933 പേര് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടി.
നേരത്തെ ഉക്രൈനില്‍ നിന്ന് 50 ലക്ഷം പേര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം റഷ്യയുടെ അധിനിവേശം ഉക്രൈനില്‍ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം കീവിലെ ബുച്ചെയില് നിന്നും മാത്രമായി നാനൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉക്രൈന്റെ പല നഗരത്തിലും ഗ്രാമങ്ങളിലും പൊതു ഇടങ്ങളില്‍ പോലും മൃതശരീരങ്ങള്‍ കൂട്ടമായി സംസ്കരിക്കേണ്ടി വരുന്നു. സാധാരണക്കാരും സിനിമാ പ്രവര്‍ത്തകരുമടക്കം വിവിധ മേഖലകളില്‍ കൊല്ലപ്പെട്ടതായാണ് വിവരം. റഷ്യന്‍ സൈന്യം സാധാരണക്കാരെ കൊന്നു തള്ളിയെന്നും പല നഗരങ്ങളും ഭീതിയിലാണെന്നും ഉക്രൈന് പ്രതിനിധി ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
കീവ് നഗരത്തില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയെങ്കിലും സമീപ പ്രദേശങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: