കോട്ടയം: സര്‍ക്കാരിന്റെ ഭീഷണിക്കും പോലീസിന്റെ അതിക്രമത്തിനും മുന്നില്‍ മുട്ടുമടക്കാതെ, ജനങ്ങളെ പെരുവഴിയിലാക്കുന്ന പിണറായി സര്‍ക്കാരിനുള്ള ശക്തമായ താക്കീതായിമാറി ബിജെപിയുടെ പദയാത്ര. അതിന് തെളിവായിരുന്നു കെ റെയില്‍ കടന്നു പോകുന്ന സ്ഥലങ്ങളിലൂടെ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയിലെ ജനപങ്കാളിത്തം.
കക്ഷിരാഷ്ട്രീയം നോക്കാതെ ആയിരങ്ങളാണ് മൂന്ന് ദിവസത്തെ പദയാത്രയില്‍ പങ്കാളികളായത്. ഓരോ പ്രദേശത്ത് എത്തുമ്പോഴും പിണറായിയുടെ ജനവിരുദ്ധ പദ്ധതിക്കെതിരെയുള്ള ജനശബ്ദം ഉയര്‍ന്നുവന്നു. പദ്ധതിയുടെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന ആയിരങ്ങളുടെ ശബ്ദമായി മാറുകയായിരുന്നു ബിജെപി. 29ന് ചങ്ങനാശ്ശേരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇന്നലെ പെരുവയിലാണ് സമാപിച്ചത്.
കെ റെയില്‍ പാത കടന്നു പോകുന്ന തുരുത്തിപ്പള്ളി, മീത്തിപ്പറമ്പ്, അറുനൂറ്റിമംഗലം, കൂവാപ്പിള്ളി വഴി യാത്ര പെരുവയില്‍ സമാപിച്ചു. യാത്ര കടന്നു പോയ പാതകളില്‍ ആയിരങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു സമാപനം. കുറവിലങ്ങാട് മണ്ഡലത്തിലെ ഞീഴൂരില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗം ബി. രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. രാജേഷ് അധ്യക്ഷനായി. കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ കെ.പി. ഭുവനേശ്, എം.ആര്. അനില്‍കുമാര്‍, അഖില്‍ രവീന്ദ്രന്, ലാല്‍ കൃഷ്ണ, സോബിന്‍ലാല്‍, റീബ വര്‍ക്കി, സിന്ധു. ബി കോതശേരി, മിനര്‍വാ മോഹന്‍, ലേഖ അശോകന്, വിനൂബ് വിശ്വം, അശ്വതി സതീഷ് , ജില്ലാ ട്രഷറര്‍ ഡോ. ശ്രീജിത്ത്, സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്. സോജി, വിവിധ മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായ ദേവകി ടീച്ചര്‍, ജയപ്രകാശ് വാകത്താനം, മിത്രലാല്‍, അശ്വന്ത് മാമ്മലശ്ശേരി, കെ.ആര്. പ്രദീപ്, തോമസ്കുട്ടി എബ്രഹാം, സംസ്ഥാന സമിതി അംഗങ്ങളായ കെ.ജി രാജ്മോഹന്‍, അഡ്വ. പി.ജെ. തോമസ് , പ്രൊഫ. ബി.വിജയകുമാര്‍, എം.ബി. രാജഗോപാല്‍, എന്‍.കെ. ശശികുമാര്‍, കെ. ഗുപ്തന്, ജയശ്രീ പ്രസന്നകുമാര്‍, സി. തോമസ് ജോണ്‍, മഞ്ജു സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ സുബാഷ്, ബിനീഷ്, രാജേഷ് പി.സി, ഗിരീഷ്കുമാര്‍, മഹേഷ് രാഘവന്,ആന്റണി അറയില്‍, സുധീഷ്, സരീഷ്, അഡ്വ. രാജേഷ്, റോയ് ചാക്കോ, കെ.വി. നാരായണന്, ടി.ബി. ബിനു, മഞ്ജു പ്രദീപ്, ടി.ബി. ബിനു, ശ്രീകാന്ത് .ടി.കെ, വി.വി. വിനയകുമാര്‍, രതീഷ് ചെങ്കിലാത്, മോര്‍ച്ച സംസ്ഥാന ഭാരവാഹികളായ എന്‍.സി. മോഹന്‍ദാസ്, രമേശ് കാവിമറ്റം, സുമിത് ജോര്‍ജ്, വി.എസ് വിഷ്ണു, ജിജോ ജോസഫ്, കമലമ്മ രാഘവന്, രവീന്ദ്രനാഥ് വാകത്താനം നന്ദന് നട്ടാശേരി, ഡോ. ലിജി വിജയകുമാര്‍, ഷാജി, സുരാജ്, ശ്രീജ സരീഷ്, ബി. ആര്. മഞ്ജീഷ്, ശാന്തി മുരളി, ഗോകുല്‍, ആനന്ദ്. വി ശിവദാസ്, പി എസ്. ഉണ്ണി, അതുല്‍ വൈക്കം, പ്രശാന്ത് മാങ്ങാനം, രജി പൊടിപാറ, ശ്യാമിലി മോള്, ഷാജി ജോണ്‍, രജിറാം, കെ.പി. ശ്യാം, രാജ്മോഹന്‍, ഹരികൃഷ്ണന് റാം ജിത്, സന്തോഷ് ഗോപാലന്, കെ.ആര്. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: