തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്കാരത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഒന്നാം സ്ഥാനം നേടി കള്ളിക്കാട് ഗ്രാമപഞ്ചായത്ത്. പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം എന്നിവയാണ് അവാര്‍ഡിന് അര്‍ഹമാക്കിയ ഘടകങ്ങള്‍.
തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയും അവാര്‍ഡിന് തെരഞ്ഞെടുക്കാന്‍ കാരണമായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത്. മുദക്കാല്, പോത്തന്‍കോട് പഞ്ചായത്തുകള്‍ യഥാക്രമം ജില്ലയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ബിജെപി ഭരിക്കുന്ന പഞ്ചായത്തായ കള്ളിക്കാടിന് ഇത് ചരിത്രനേട്ടമാണ്. ഭരണ സമിതിയുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും മികച്ച പ്രവര്‍ത്തനം രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടി. സേവാ ഭാരതിയുമായി സഹകരിച്ച് സാമൂഹിക അടുക്കളവഴി രോഗികള്‍ക്കും ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കും ആഹാരം എത്തിച്ചുനല്‍കിയിരുന്നു.
ആകെയുള്ള 13 വാര്‍ഡുകളില്‍ ആറും നേടിയാണ് സിപിഎമ്മില്‍ നിന്നും ബിജെപി കള്ളിക്കാടിന്റെ ഭരണം പിടിച്ചെടുത്തത്. പൂജ്യത്തില്‍ നിന്നാണ് ആറ് സീറ്റുകളിലേയ്ക്ക് ബിജെപി കുതിച്ചത്. നിലവില്‍ ബിജെപി-06, കോണ്‍്ഗ്രസ്-4, സിപിഎം-2, സിപിഐ- 01 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: