ലഖ്നൗ : ഉത്തര്‍പ്രദേശില്‍ നിയമസഭാ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും.
ലഖ്നൗ ഭാരതരത്ന അടല്‍ ബിഹാരി വാജ്പേയ് ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.
നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യോഗി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് സ്ത്യപ്രതിജ്ഞ
യോഗി ആദിത്യനാഥിന് പുറമേ മന്ത്രിസഭയിലെ നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനത്തെ വിവിധ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കുകൊള്ളും. ദി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിയും മറ്റ് അണിയറ പ്രവര്‍ത്തകരും, ബോളിവുഡ് താരം കങ്കണയും ചടങ്ങില്‍ പങ്കെടുക്കും.
രാജ്യത്തെ പ്രമുഖ വ്യവസായികളായ എന്‍ ചന്ദ്രശേഖരന് (ടാറ്റാ ഗ്രൂപ്പ്), മുകേഷ് അംബാനി (റിലയന്‍സ് ഗ്രൂപ്പ്), കുമാര്‍ മംഗളം ബിര്‍ള (ആദിത്യ ബിര്‍ള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര ഗ്രൂപ്പ്), ദര്ശന് ഹിരാ നന്ദാനി (ഹിരാനന്ദാനി ഗ്രൂപ്പ്), യൂസഫ് അലി (ലുലു ഗ്രൂപ്പ്), സുധീര്‍ മേത്ത (ടോറന്റ് ഗ്രൂപ്പ്), സവ്യവസായികളായ സഞ്ജീവ് ഗോയങ്ക (ഗോയങ്ക ഗ്രൂപ്പ്), അഭിനന്ദ് ലോധ (ലോധ ഗ്രൂപ്പ്) എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: