കൊച്ചി: സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന് അഹ്വാനം ചെയ്യുന്ന വനം വകുപ്പിന്റെ വീഡിയോയെ ട്രോളി മലയോര കര്‍ഷക സംഘടന. നമ്മുടെ മഴയും കാലാവസ്ഥയും മാറിയതിന്റെ പശ്ചാത്തലത്തില്‍, സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോയെ ആണ് കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) എന്ന സംഘടന ഫേസ്ബുക്ക് പേജിലൂടെ ട്രോളിയത്.
നടി മഞ്ജു വാരിയറണ് വനം വകുപ്പിന്റെ വീഡിയോ അവതരിപ്പിച്ചത്. വനദിനമായ മാര്‍ച്ച് 19-നാണ് വനംവകുപ്പിന്റെ യൂ ട്യൂബ് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ആഹ്വാനത്തിന് പ്രതികരണമായി കടലാസില്‍ സ്വാഭാവിക വനം എന്നെഴുതി തിരിച്ചു പിടിച്ച് നില്ക്കുന്ന കുട്ടികളുടെ ഫോട്ടോകളാണ് സംഘടന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
നിങ്ങള്‍ക്കും വീട്ടിലുള്ള കുഞ്ഞുമക്കള്‍ക്കും ഈ ഒരു ചലഞ്ചില്‍ പങ്കെടുക്കാം. ചലഞ്ചില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മുഖം പകുതി മറഞ്ഞ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ കിഫയുടെ ഔദ്യോഗിക ഗ്രൂപ്പില്‍ മുകളില്‍ നല്‍കിയിരിക്കുന്ന ഹാഷ്ടാഗുകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്യാവുന്നതാണ്. എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കുട്ടികള്‍ സ്വാഭാവിക വനം തിരിച്ചുപിടിക്കുക എന്ന് എഴുതിയ കടലാസ് തിരിച്ചു പിടിച്ചുള്ള ഫോട്ടോ സംഘടനയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത്. കഥയറിയാതെ ആടുന്നത് തെറ്റായ പൊതുബോധനിര്‍മിതിക്കാവരുത് മഞ്ചൂ എന്ന് പറഞ്ഞും നിരവധി പേര് ഫോട്ടോയുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: