തിരുവനന്തപുരം : കെ റെയിലിനെതിരായി കോണ്‍ഗ്രസ് എംപിമാര്‍ വിജയ് ചൗക്കില്‍ പ്രതിഷേധിച്ചത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പാര്‍ലമെന്റിലെ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം നടത്താന്‍ അനുവദിക്കില്ല. എംപിമാരുടെ വിവരക്കേടാണ് ഇതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണയായി പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദനീയമല്ല. അങ്ങനെയൊരു രീതിയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. കെ റെയിലിനെ കുറിച്ചോ, പ്രതിഷേധത്തെ കുറിച്ചോ ദല്‍ഹി പോലീസിനറിയില്ല. ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല.
കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായ പദ്ധതിയാണ് കെ റെയില്‍. ഇത് സംസ്ഥാനത്തിന് ആവശ്യമില്ല. വലിയ അഴിമതി ലക്ഷ്യം വച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ വിജയന് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കെ റെയിലിനെതിരെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇത് ദല്‍ഹി പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് യുഡിഎഫ് എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് ദല്‍ഹി പോലീസിനെതിരെ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: