ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ 27,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഗള്‍ഫ് നാടുകള്‍. ഇന്നു ശ്രീനഗറില്‍ ചേര്‍ന്ന നിക്ഷേപക സംഗമത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിധ്യത്തിലാണ് ഇതിന് ധാരണയായത്. ദുബായ്, യുഎഇ, ഹോളണ്ട് തുടങ്ങി ഗള്‍ഫ് നാടുകളിലും പുറത്തുമുള്ള 36 രാജ്യങ്ങളില്‍ നിന്നുള്ള സംരഭകരും സിഇഒമാരുമാണ് നിക്ഷേപക സംഗമത്തില്‍ പങ്കാളികളായത്.
പറഞ്ഞുറപ്പിച്ച നിക്ഷേപങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ ഏഴ് ലക്ഷം ആളുകള്‍ക്ക് വരെ ജോലി ലഭ്യമാകുമെന്ന് മനോജ് സിന്‍ഹ പറഞ്ഞു. നിലവില്‍ 27,000 കോടി രൂപയുടെ നിക്ഷേപമാണ് ഉറപ്പായത്. അത് 70,000 കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സില്‍ രാജ്യങ്ങളെ കശ്മീരിന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ കൂടുതല്‍ സഹകരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ജമ്മു കശ്മീര്‍ വ്യവസായ വകുപ്പ് സെക്രട്ടറി രഞ്ജന്‍ പ്രകാശ് താക്കൂര്‍ പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ഇതിനുള്ള നീക്കത്തിലാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നേരത്തെ ദുബായിയിലെ ജുമരിയ ടവറില്‍ ഒരു നിക്ഷേപകസംഗമം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: