ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് നിരുപാധിക പിന്തുണയുമായി കുക്കി പീപ്പിള്‍സ് അലയന്‍സ്. രണ്ട് എംഎല്‍എമാരാണ് പാര്‍ട്ടിക്ക് ഉള്ളത്. പന്ത്രണ്ടാമത് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കെപിഎയ്ക്ക് ലഭിച്ചത്.
സൈകുല്‍, സിംഗാട്ട് മണ്ഡലങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടായിരുന്നത്. രണ്ടിടത്തും വിജയിച്ചു.എംഎല്‍എമാരായ കിംനിയോ ഹോക്കിപ്ഹാങ്ഷിങ്, ചിന്ലുന്താങ് എന്നിവരുടെ പിന്തുണ ബിജെപി രൂപീകരിക്കുന്ന സര്‍ക്കാരിനായിരിക്കുമെന്ന് അറിയിക്കുന്ന കത്ത് കെപിഎ പ്രസിഡന്റ് ടോങ്മാങ് ഹാക്കിപ്പ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ എല്‍. ഗണേശന് കൈമാറി.
ആറ് അംഗങ്ങളുള്ള ജനതാദള്‍ യുണൈറ്റഡ്, അഞ്ച് അംഗങ്ങളുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ട്, സ്വതന്ത്ര എംഎല്‍എ സപം നിഷികാന്ത സിങ് എന്നിവരും ബിജെപിക്ക് നിരുപാധിക പിന്തുണ നല്‍കിയിരുന്നു. അറുപതംഗ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 32 സീറ്റുകള്‍ നേടി ഭൂരിപക്ഷം ഉറപ്പിച്ച ബിജെപിക്ക് ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് നാല്‍പ്പത്തിയാറ് പേരുടെ പിന്തുണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: