തിരുവനന്തപുരം : നടന് ദിലീപിന് വേണ്ടി ഒരു മാധ്യമത്തിന് മുന്നില്‍ വന്നു നിന്നും താന്‍ സംസാരിച്ചിട്ടില്ല. തികച്ചും യാദൃശ്ചികമായി ഒരു യാത്രയ്ക്കിടെയാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്. ദിലീപുമായി ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നടന് സുരേഷ് കൃഷ്ണ അദ്ദേഹത്തെ ജയിലില്‍ പോയി കണ്ടപ്പോള്‍ താനും ഒപ്പം കയറിയതാണ്. കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തുനില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കുന്നിനായാണ് സുരേഷ് കൃഷ്ണയ്ക്കൊപ്പം താനും അകത്ത് കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. 10 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി.
പുറത്തിറങ്ങി അയാള്‍ നിരപരാധിയാണെന്നൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ല. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാന്‍ അന്ന് തനിക്കും പ്രയാസമായിരുന്നു. കേസ് കോടതിയിലാണ്. താന്‍ ദിലീപിനെ ന്യായീകരിക്കുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ജയിലില്‍ പോയി ദലീപിനെ കണ്ടത് കുത്തിപ്പൊക്കി തന്നെ വിമര്‍ശിക്കുന്നവരോട് ഇതുകൊണ്ടൊന്നും പേടിപ്പിക്കാനാകില്ല എന്നാണ് പറയാനുള്ളത്. എനിക്ക് എന്റെ നിലപാടുണ്ട്. അതനുസരിച്ച് മുന്നോട്ട് പോകും. തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നും രഞ്ജിത് പ്രതികരിച്ചു. താന്‍ പുറകെ കൂടി ആറ്റുനോറ്റ് നേടിയതല്ല ഈ പദവി. അക്കാദമി തലപ്പത്ത് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു മാത്രമാകും തീരുമാനങ്ങള്‍ എടുക്കുന്നത്. ഒന്നും സര്‍ക്കാര്‍ വിരുദ്ധം ആകില്ല.
ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിലേക്ക് നടി ഭാവനയെ പങ്കെടുപ്പിച്ചത് തെറ്റായി പോയി എന്ന് ചിലര്‍ പ്രതികരിച്ചിരുന്നു. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ല. തങ്ങളുടെ തീരുമാനം അറിയിച്ചപ്പോള്‍ മന്ത്രി സജി ചെറിയാന് ഉള്‍പ്പടെയുള്ളവര്‍ പൂര്‍ണ പിന്തുണ നല്കി കൂടെ നില്‍ക്കുകയായിരുന്നെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: