കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവ് പൊലീസ് അന്വേഷണസംഘത്തിന് മുന്‍പാകെ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായില്ല.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാനില്ലെന്നും കാണിച്ച് അഞ്ജലി റിമാ ദേവ് പൊലീസിന് കത്ത് നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്ക് വിവരം കൈമാറുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. നാഗരാജ പറഞ്ഞു.
കഴിഞ്ഞ ദിവസം അഞ്ജലി ഹാജരായിരുന്നു. എന്നാല്‍ അഞ്ജലിയുടെ മൊഴികളും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും അയാളുടെ സഹായി സൈജു തങ്കച്ചന്റെയും മൊഴികള്‍ തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതനസുരിച്ച് അഞ്ജലിയെ വെള്ളിയാഴ്ച കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയയാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നന്വര് 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നതാണ് കേസ്. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടാണ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി റിമാദേവാണ്. കോഴിക്കോട് സ്വദേശിനിയായ അഞ്ജലി പലപ്പോഴും പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിന്റെയും ജോലിയുടെയും പേരില്‍ എറണാകുളത്ത് കൊണ്ടുവരാറുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ലഹരി പാര്‍ട്ടികളില്‍ എത്തിക്കാറുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അവരുടെ അമ്മയുമാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഈ കേസില്‍ അഞ്ജലി റിമാദേവിന് കൊച്ചി ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിയെ ഹോട്ടലുടമ റോയ് വയലാട്ടിനും മറ്റും ലൈംഗികചൂഷണത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ ഒത്താശ ചെയ്തുകൊടുത്തു എന്നതാണ് പരാതി. കൊച്ചിയില്‍ മോഡലുകളുടെ മരണത്തോടെ വിവാദത്തിലായ സ്ഥാപനമാണ് റോയ് വയലാട്ടിന്റെ നമ്പര്‍ 18 ഹോട്ടല്‍. ഇവിടേക്ക് ലഹരി പദാര്‍ത്ഥം കഴിക്കാന്‍ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി എന്നും അമ്മയും മകളും നല്കിയ പരാതിയില്‍ പറയുന്നു.
ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ കൊച്ചിയില്‍ എത്തിച്ച അഞ്ജലി റിമാദേവ് പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന പേരില്‍ തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ നിശാപാര്‍ട്ടിക്ക് എത്തിക്കുകയായിരുന്നു. ഈ ഹോട്ടലില്‍ നിശാപാര്‍ട്ടികളില്‍ ലഹരി മരുന്ന് കൊടുത്ത ശേഷം പെണ്‍കുട്ടികളെ ഹോട്ടലുടമയും മറ്റു വി ഐപികളും ലൈംഗിക ചൂഷണത്തിന് വിധേയരാക്കാറുണ്ടെന്ന് ആരോപണമുണ്ട്. അഞ്ജലി റിമാദേവ് ഇതിന് മുന്‍പും പല പെണ്‍കുട്ടികളെയും പാര്‍ട്ടിക്ക് എത്തിച്ചതായും പറയുന്നു. മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ള രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതും നന്വര് 18 ഹോട്ടലിലെ നിശാപാര്‍ട്ടിയും തമ്മില്‍ ബ്നധമുണ്ട്. നിശാപാര്‍ട്ടിയുടെ മറവില്‍ മയക്കമരുന്ന് ഉപയോഗവും വ്യാപകമായി നടക്കുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: