തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കേരളാ സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ നിന്നും ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സര്‍വകലാശാല ചാന്‍സിലറായ കേരളാ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി മോഹന്റെ ഭാര്യ കൂടിയായ ഡോ.പൂര്‍ണിമയുടെ രാജി. സ്വയം ഒഴിയാനുള്ള തീരുമാനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്കി.
സംസ്കൃതം അദ്ധ്യാപികയെ മലയാളം ലെക്സിക്കണ്‍ മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് നിയമനത്തില്‍ ഗവര്‍ണര്‍ സര്‍വകലാശാലയോട് വിശദീകരണം തേടിയത്. മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് പൂര്‍ണിമയുടെ നിയമനമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര് മോഹനന്റെ ഭാര്യയാണ് പൂര്‍ണിമ.
മലയാള ഭാഷയില്‍ പ്രാവിണ്യവും മലയാളത്തില്‍ ഡോക്ടറേറ്റും അദ്ധ്യാപന പരിചയവുമായിരുന്നു ചട്ട പ്രകാരം പദവിവിയിലേക്കുള്ള യോഗ്യത. 10 വര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു (ലക്സിക്കണ്‍) എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. 1978ലെ സര്‍വകലാശാല ഓര്‍ഡിനന്‍സാണ് ഇതിന് അടിസ്ഥാനം. എന്നാല്‍ വിജ്ഞാപനത്തില്‍ സംസ്കൃതം ഗവേഷണ ബിരുദവും തിരുകി കയറ്റിയാണ് പൂര്‍ണിമക്ക് നിയമനം നല്‍കിയത്. മലയാള ഭാഷയില്‍ പാണ്ഡിത്യമോ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളോയില്ല എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: