കല്പിത സര്‍വ്വകലാശാലയായ ഡെറാഡൂണിലെ (ഉത്തരാഖണ്ഡ്) ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കൊല്ലത്തെ ഇനിപറയുന്ന നാല് ഫുള്‍ടൈം റസിഡന്‍ഷ്യല്‍ എംഎസ്സി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും www.fridu.edu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1500 രൂപ. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും “Registrar, FRI Deemed University, Dehradun’ എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യാം. നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ രജിസ്ട്രേര്‍ഡ്/സ്പീഡ് പോസ്റ്റ്/കൊറിയറില്‍ ഏപ്രില്‍ 19 നകം Forest Research Institute, Dehradun (Utharakhand) എന്ന വിലാസത്തില്‍ ലഭിക്കണം.
കോഴ്സുകള്‍: (1) എംഎസ്സി ഫോറസ്ട്രി, സീറ്റുകള്‍-40, യോഗ്യത: ബിഎസ്സി (ബോട്ടണി/കെമിസ്ട്രി/ജിയോളജി/മാത്തമാറ്റിക്സ്/ഫിസിക്സ്/സുവോളജി/അഗ്രികള്‍ച്ചള്‍/ഫോറസ്ട്രി) (2) എംഎസ്സി- വുഡ് സയന്‍സ് ആന്റ് ടെക്നോളജി, സീറ്റുകള്‍-40, യോഗ്യത- ബിഎസ്സി (ഫിസിക്സ്, മാത്തമാറ്റിക്സ് ആന്റ് കെമിസ്ട്രി)/ബിഎസ്സി ഫോറസ്ട്രി. (3) എംഎസ്സി എന്‍വയോണ്‍മെന്റ് മാനേജ്മെന്റ്, സീറ്റുകള്‍-40, യോഗ്യത- ബിഎസ്സി (ബേസിക്/അപ്ലൈഡ് സയന്‍സസ്)/ബിഎസ്സി (ഫോറസ്ട്രി/അഗ്രികള്‍ച്ചര്‍)/ബിഇ/ബിടെക് (എന്‍വയോണ്‍മെന്റ് സയന്‍സ്). (4) എംഎസ്സി സെല്ലുലോഡ് ആന്റ് പേപ്പര്‍ ടെക്നോളജി, സീറ്റുകള്‍-20. യോഗ്യത- ബിഎസ്സി (കെമിസ്ട്രി ഒരു വിഷയമായിരിക്കണം)/ബിഇ/ബിടെക്(കെമിക്കല്‍/മെക്കാനിക്കല്‍) 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. (എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി).
എല്ലാ കോഴ്സുകളുടെയും പഠന കാലാവധി രണ്ട് വര്‍ഷം വീതമാണ്. മേയ് 22 ഞായറാഴ്ച ദേശീയതലത്തില്‍ നടത്തുന്ന അഡ്മിഷന് ടെസ്റ്റിന്റെ റാങ്കടിസ്ഥാനത്തിലാണ് സെലക്ഷന്. ടെസ്റ്റിന്റെയും കോഴ്സുകളുടെയും വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. എംഎസ്സി കോഴ്സുകളുടെ മൊത്തം ട്യൂഷന് ഫീസ് 96,000 രൂപ. 4 ഗഡുക്കളായി അടയ്ക്കാം. കോഷന്‍ ഡിപ്പോസിറ്റ് 3000 രൂപ. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: