തിരുവനന്തപുരം: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ തെരുവുവിളക്കുകള്‍ വിതരണം ചെയ്യുന്നത് രാഷ്ട്രീയ വിവേചനത്തോടു കൂടിയാണെന്ന് എന്നാരോപിച്ചു കൊണ്ട് നിര്‍വഹണ ഉദ്യോഗസ്ഥയായ നഗരസഭാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു ജാസ്മിനെ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു.
ഈ കഴിഞ്ഞ ദിവസം സിപിഎം വാര്‍ഡുകള്‍ ആയ ഇടവക്കോട്, ഞാണ്ടൂര്‍ക്കോണം, ശ്രീകാര്യം തുടങ്ങിയ വാര്‍ഡുകളില്‍ 50 വീതം LED ലൈറ്റുകള്‍ കൊടുത്തപ്പോള്‍ ഒരേ റോഡിന്റെ മറുവശത്തുള്ള ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി എന്നീ വാര്‍ഡുകളില്‍ ഒരു ലൈറ്റ് പോലും കൊടുക്കാന്‍ ഈ ഭരണസമിതി തയ്യാറായില്ല. ഈ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം നഗരത്തിലെ ജനത ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. നഗരം മുഴുവന്‍ കൂരിരുട്ടിലായിരുന്നിട്ടും, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനോ അവ മെയിന്റനന്‍സ് ചെയ്യുന്നതിനോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. നിര്‍വഹണ ഉദ്യോഗസ്ഥയായ ബിന്ദു ജാസ്മിന് പറയുന്നത് മേയര്‍ കൊടുത്ത ലിസ്റ്റില്‍ പ്രകാരമാണ് ഞാന്‍ ലൈറ്റുകള്‍ വിതരണം ചെയ്തത് എന്നാണ്. ലൈറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ പോലും വിവേചനം കാട്ടുന്ന നഗരസഭ ഭരണ സമിതി നഗര ജനതയെ വെല്ലുവിളിക്കുകയാണ്.
ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ ഉള്ള വാര്‍ഡുകളില്‍ ലൈറ്റുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യാതെ ബിജെപി കൗണ്‍സിലര്‍മാരെ പൊതു സമൂഹത്തിന്റെ മുന്നില്‍ മോശക്കാരാക്കാനാണ് മേയറും നിര്‍വഹണ ഉദ്യോഗസ്ഥയായ എക്സിക്യൂട്ടീവ് എഞ്ചിനീയറും ശ്രമിക്കുന്നത്. ഈ രാഷ്ട്രീയ വിവേചനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ മരാമത്ത് പണികളില്‍ പോലും കാണിക്കുന്ന പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് വരുംനാളുകളില്‍ കൗണ്‍സിലര്‍മാര്‍ ശക്തമായ സമര പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ശ്രീ.എം. ആര്.ഗോപന് അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപരോധം വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: