കശ്മീര്‍: പാകിസ്ഥാനി രൂപയുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഊബറില്‍ ജമ്മു കശ്മീരില്‍ യാത്ര ചെയ്യാമെന്ന വിവരം പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ ആശങ്ക, വിമര്‍ശനം. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഊബര്‍ സ്വീകരിക്കുന്ന കറന്‍സികളുടെ കൂട്ടത്തില്‍ പാകിസ്ഥാന് രൂപയും ഉള്ളതായി പരാതിപ്പെട്ടത്.
ഇതോടെ ഓണ്‍ലൈന്‍ ടാക്സിസര്വ്വീസ് കമ്പനിയായ ഊബറിനെതിരെ വന്‍ വിമര്‍ശനം ഉയരുന്നു. ഇന്ത്യയുടെ ഭാഗത്തുള്ള ജമ്മു കശ്മീരില്‍ യാത്ര ചെയ്യുന്നതിനാണ് പാകിസ്ഥാന് രൂപയും സ്വീകരിക്കുമെന്ന് ഊബര്‍ ആപ് പറയുന്നത്. അതോടെ പാകിസ്ഥാന് സ്വദേശികള്‍ നുഴഞ്ഞുകയറി ഊബറില്‍ യാത്ര ചെയ്യുന്നതായുള്ള ആശങ്ക പരന്നു.
കൗശല്‍ റാണ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ ആശങ്ക പങ്കുവെച്ചത്. കറന്‍സികളുടെ കൂട്ടത്തില്‍ പാകിസ്ഥാന് രൂപയും ഉള്ളതിന്റെ സ്ക്രീന്‍ ഷോട്ടും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: