സ്ത്രീകള്‍ നെറ്റിയില്‍ കുങ്കുമം ധരിക്കുന്നത് അലങ്കാരമെന്നതിലേറെ അനുഷ്ഠാന പ്രധാനമാണ്. കുങ്കുമം നെറ്റിയിലണിഞ്ഞാല്‍ ശക്തിസ്വരൂപിണിയായ ദേവിയുടെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. നെറ്റിയുടെ മധ്യത്തില്‍ വിധിപ്രകാരം വൃത്താകൃതിയിലാണ് കുങ്കുമമണിയേണ്ടത്.
കുങ്കുമവും ചന്ദനവും ചേര്‍ത്തു ധരിക്കുന്നത് വിഷ്ണുമായാ പ്രതീകമെന്നാണ് സങ്കല്പം. കുങ്കുമം ഭസ്മത്തോടൊപ്പം ധരിച്ചാല്‍ ശിവശക്തിയെ പ്രതിനിധാനം ചെയ്യുന്നു. കുങ്കുമാര്‍ച്ചന നടത്തിയശേഷം അത് സുമംഗലികള്‍ നെറ്റിയില്‍ ചാര്‍ത്തുന്നത് ദീര്‍ഘമാംഗല്യത്തിന് ഉത്തമമാണ്്. നടുവിരല്‍ കൊണ്ടോ മോതിരവിരല്‍ കൊണ്ടോ വേണം കുങ്കുമതിലകമണിയാന്‍. കുങ്കുമപ്പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത്. മഞ്ഞള്‍ നേര്‍മ്മയായി പൊടിച്ച് അതില്‍ നാരങ്ങാനീര് കലര്‍ത്തി ഉണക്കിയെടുക്കുന്നത് സിന്ദൂരം. ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ അതാത് ഗ്രഹങ്ങളുടെ അധിദേവതാ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ടു വേണം കുങ്കുമതിലകം ധരിക്കാന്‍.
നെറ്റിയില്‍ കുറിതൊടാന്‍ ഉപയോഗിക്കുന്ന കളഭക്കൂട്ടിലെ ചേരവുകളിലൊന്ന് കുങ്കുമമാണ്. അകില്‍, ചന്ദനം, ഗുല്‍ഗുലു, കുങ്കുമം, കൊട്ടം, ഇരുവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് കളഭക്കൂട്ട് തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: