കീവ് : ഉക്രൈന് നേരയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാല മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപണം. മെലിറ്റാപോള്‍ നഗത്തിന്റെ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുയെന്നാണ് ആരോപണം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉക്രൈന്‍ പാര്‍ലമെന്റ് അറിയിച്ചത്.
ഉക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ് മെലിറ്റോപോള്‍. യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നഗരം. വെള്ളിയാഴ്ച വീഡിയോയിലൂടെ ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും മേയറെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചിട്ടുണ്ട്.യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് മെലിറ്റോപോള്‍ നഗരം.
നഗരത്തിലെ രക്ഷാകേന്ദ്രത്തില്‍ വിതരണത്തകരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനിടെ പത്തുപേരുള്‍പ്പെട്ട റഷ്യന്‍സൈനിക സംഘം ഫെഡൊറോവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്. കുറച്ചുദിവസം മുമ്പ് റഷ്യക്കെതിരെയുള്ള പ്രതിഷേധറാലിയില്‍ പങ്കെടുത്ത ഒരാളെയും റീജിയണല്‍ കൗണ്‍സിലിലെ ഒരംഗത്തെയും റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.
മെലിറ്റോപോള്‍ മേയറെ തട്ടിക്കൊണ്ടുപോയ റഷ്യന്‍ നടപടി ജനാധിപത്യത്തിനെതിരായ യുദ്ധമാണ്. ജനാധിപത്യ രാജ്യങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കെല്ലാം ഇതിനെക്കുറിച്ച് 100 ശതമാനം ബോധ്യമുണ്ടാകും. റഷ്യന്‍ അധിനിവേശക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഐഎസ്ഐഎസ് ഭീകരരുടേതിന് സമാനമാണെന്നും സെലന്‍സ്‌കി വിമര്‍ശിച്ചു.
സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് റഷ്യ മേയറെ തട്ടിക്കൊണ്ടുപോയത്. മേയറുടെ അടുത്തെത്തിയ സൈനികര്‍ അദ്ദേഹത്തിന്റെ തല ബാഗ് വഴി മൂടിയ ശേഷം അജ്ഞാത സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും ഉക്രൈന്‍ മന്ത്രാലയത്തിലെ പ്രതിനിധി അന്റോണ്‍ ഹെരസ്ചെങ്കോ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: