ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പിന്നാലെ മോദിക്ക് നന്ദി അറിയിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തത്.
‘പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വിജയികളായ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനമറിയിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. പഞ്ചാബിന്റെ ക്ഷേമത്തിനായി കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,’ എന്നാണ് മോദി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഈ ട്വീറ്റിന് മറുപടിയായി കെജ്രിവാള് നന്ദിയറിയിക്കുകയായിരുന്നു. അതേസമയം, എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് പഞ്ചാബില്‍ എ.എ.പി അധികാരത്തില്‍ എത്തിയത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിന്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ.എ. പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിന്റെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് അടിഞ്ഞു.
യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ ബിജെപിയെ വലിയ സ്നേഹത്തോടെയാണ് വരവേറ്റത്.’ഇവിടത്തെ ജനങ്ങള്‍ക്ക് എന്റെ നന്ദി. ഞങ്ങളുടെ പാര്‍ട്ടി ഈ അനുഗ്രഹങ്ങളെ വിലമതിക്കുന്നു, സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: