തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സാധാരണക്കാര്‍ക്ക് ഇളവുകള്‍ ഇല്ലാതെ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്.
തൊഴിലവസരങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ തൊഴില്‍ രഹിതരെ കൂടുതല്‍ അവഗണിക്കുകയാണ് ബജറ്റെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു
സ്ത്രികള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും കേന്ദ്ര പദ്ധതികള്‍ അല്ലാതെ കേരളത്തിന്റെ വക ഒന്നുമില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം കുറച്ച നികതി ഇളവ് സംസ്ഥാനം നല്കിയിരുന്നുവെങ്കില് വില വര്‍ദ്ധനവ് കുറയ്ക്കാമായിരുന്നു. ജിഎസ്ടി നടപ്പിലാക്കുന്നതിലെ വീഴ്ചയുടെ ഭവിഷ്യത്താണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നത്. ജിഎസ്ടിയെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എതിര്‍ത്ത സംസ്ഥാനം തെറ്റ് തുറന്ന് സമ്മതിക്കാന്‍ തയ്യാറാവണം. എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരളം കേന്ദ്ര വിരുദ്ധ പ്രസ്താവന നടത്തി നടന്നു.
കേന്ദ്രബജറ്റിന്റെ പുനര്‍വായന മാത്രമാണ് സംസ്ഥാന ബജറ്റെന്ന് സുരേന്ദ്രന് പറഞ്ഞു. കേന്ദ്രപദ്ധതികള്‍ മാത്രമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ബജറ്റില്‍ 90%വും കേന്ദ്ര വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്രം കേരള വികസനത്തിന് എതിര് നില്‍ക്കുന്നുവെന്ന് ധനമന്ത്രി പറയുന്നത് വിചിത്രമാണ്. റോഡ് വികസനവും ആരോഗ്യ മേഖലയില്‍ മെഡിക്കല്‍ കോളേജുകളുടെ അഡീഷണല്‍ ബ്ലോക്ക് പണിയുന്നതും പൂര്‍ണ്ണമായ് കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. കൊവിഡ് പ്രതിരോധത്തിന്റെ 90% കേന്ദ്രമാണ് വഹിക്കുന്നത്.
വിദ്യാഭ്യാസമേഖലയിലെ പരിഷകരണങ്ങള്‍ക്ക് പ്രതിവര്‍ഷം 1000 കോടി കേന്ദ്രം കൊടുക്കുന്നുണ്ട്. ഉള്‍നാടന്‍ ജലഗതാഗതം പദ്ധതിയുടെ ഫണ്ടും കേന്ദ്രത്തിന്റേതാണ്. കേന്ദ്രഫണ്ട് കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്.
വലിയ വികസന മുരടിപ്പാണ് കേരളം നേരിടുന്നത്. കടക്കെണിയില്‍ നിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലെന്ന് ഉറപ്പായി. വില വര്‍ദ്ധനവ് തടയാന്‍ പ്രത്യേക ഫണ്ട് എന്നത് തട്ടിപ്പാണ്. ഇത് തോമസ് ഐസ്ക് ഡാമില്‍ നിന്ന് മണല്‍ വാരി 2000 കോടി ഉണ്ടാക്കിയ പോലത്തെ മണ്ടത്തരമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി മറ്റ് സംസ്ഥാനങ്ങള്‍ വേണ്ടന്ന് വയ്ക്കുമ്പോള്‍ ഇവിടെ പഴയ വാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തിയത് ഇന്ധന നികുതിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: