കീവ്: ഷെല്ലാക്രമണവും ബോംബാക്രമണവും റഷ്യ ശക്തമാക്കിയതോടെ ഉക്രൈന് സേനയുടെ പ്രതിരോധം ദുര്ബ്ബലമാവുന്നതായി പരാതി. ഇപ്പോള്‍ സാധാരണജനങ്ങള്‍ കഴിയുന്ന ഇടങ്ങിലേക്കും യുദ്ധം വ്യാപിച്ചിട്ടുണ്ട്.
ഉക്രൈനിലുടനീളം ബോംബാക്രമണവും ഷെല്ലാക്രമണവും നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ 64 കിലോമീറ്റര്‍ ദൂരത്തിലുള്ള റഷ്യന്‍ ടാങ്കുള്‍പ്പെടെയുള്ള സേനാവ്യൂഹത്തിന് കീവിലേക്ക് എത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ കീവില്‍ ശക്തമായ ഒരു കോട്ടയാക്കി ഉക്രൈന് ജനത മാറ്റിയിരിക്കുകയാണ്. നഗരത്തില്‍ പലയിടത്തും ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഉക്രൈന് ചെറുത്തുനില്‍പ്പ് ശക്തമാക്കുംതോറും റഷ്യ കൂടുതലായി ജനവാസമേഖലയില്‍ ആക്രമണം നടത്തിയേക്കും.
ഉക്രൈനിലേക്ക് പോളണ്ട് യുദ്ധവിമാനം നല്‍കാനുള്ള തീരുമാനം അമേരിക്ക നിരസിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇടപെട്ടാല്‍ റഷ്യ അശ്രദ്ധമായി തൊടുത്തുവിടുന്ന മിസൈല്‍ പോളണ്ടിലോ യുഎസിലോ വന്നു വീണേക്കാമെന്ന ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: