ആലപ്പുഴ: ജിഎസ്റ്റി ഉദ്യോഗസ്ഥരുടെ അന്യായമായ കടന്ന് കയറ്റങ്ങള്‍ക്കെതിരെയും, ഉദ്ദ്യേഗസ്ഥര്‍ നടത്തുന്ന വ്യാപാരി പീഡനങ്ങള്‍ക്കെതിരെയും സംസ്ഥാന വ്യാപകമായ് മാര്‍ച്ച് 10 ന് വ്യാപാരികള്‍ സമര മുഖത്തേക്കിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
ടെസ്റ്റ് പര്‍ച്ചേസിന്റെ പേരില്‍ കടകളില്‍ വന്ന് എന്തെങ്കിലും സാധനം വാങ്ങി ബില്ല് കൈപ്പറ്റാതെ സ്ഥലം വിടുകയും പത്ത് മിനിറ്റിനകം വന്ന് ബില്ല് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ഇരുപതിനായിരം രൂപ പിഴ ഈടാക്കുകയുമാണ് ഉദ്യോഗസ്ഥര്‍.
പത്തിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലും ബാക്കി 13 ജില്ലകളില്‍ ജിഎസ്റ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് പിടിക്കലുമാണ് രാവിലെ 10 മുതല്‍ ഏകോപന സമിതി ധര്‍ണ്ണാ സമരം നടത്തുന്നത്. ഇത് സൂചനാ സമരമാണെന്നും പീഡനങ്ങള്‍ തുടര്‍ന്നാല്‍ അനിശ്ചിത കാല സമരത്തിനും വ്യാപാരികള്‍ രംഗത്തിറങ്ങുമെന്നും രാജു അപ്സര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: