ലഖ്നോ: കാശിയില്‍ തന്റെ മരണം സൂചിപ്പിച്ചുകൊണ്ടുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് ശക്തമായ തിരിച്ചടി നല്കി പ്രധാനമന്ത്രി മോദി. ‘മരണം വരെ ഞാന്‍ കാശി വിട്ടുപോകില്ല. കാശിയിലെ ജനങ്ങള്‍ എന്നെയും കൈവിടില്ല,’- പ്രധാമന്ത്രി മോദി ഞായറാഴ്ച വാരണാസിയില്‍ നടത്തിയ വൈകാരിക പ്രസംഗത്തില്‍ പറഞ്ഞു.
2021 ഡിസംബറില്‍ ബനാറസ് സന്ദര്‍ശിച്ച വേളയിലാണ് മോദിയെ അഖിലേഷ് യാദവ് അതിക്രൂരമായി പരിഹസിച്ചത്.. ‘ആളുകള്‍ ഇതുപോലുള്ള നഗരത്തില്‍ സാധാരണ അവരുടെ അന്ത്യദിനങ്ങളിലാണ് സന്ദര്‍ശിക്കുക’- ഇതായിരുന്നു അഖിലേഷ് യാദവിന്റെ വിവാദ കമന്റ്. ഇതിനെതിരെ ശക്തമായ പ്രതികരണം അന്ന് ഉയര്‍ന്നിരുന്നു.
കാശിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രാര്‍ത്ഥന:
‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാണംകെട്ട രീതിയില്‍ കുനിഞ്ഞുനില്‍ക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. എന്നാല്‍ കാശിയില്‍ എന്റെ മരണത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ എനിക്ക് സന്തോഷമാണ് അനുഭവപ്പെട്ടത്. ഇതിനര്‍ത്ഥം എന്റെ മരണം വരെ ഞാന്‍ കാശിയെ വിട്ടുപൊകില്ല, ഇവിടുത്തെ ജനങ്ങള്‍ എന്നെ വിട്ടുപോകുകയുമില്ല.’ – വികാരനിര്‍ഭരമായി മോദി പറഞ്ഞു.
മുന്‍സര്‍ക്കാരുകള്‍ ഈ നഗരത്തിന്റെ വികസനം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ പുരാതന തലസ്ഥാനമായിരുന്നു കാശി. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ബനാറസിലെ ആളുകളെ അവരുടെ വികസനം ഇല്ലാതാക്കുക വഴി കുഴപ്പങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു. ഇന്ന് മഹാദേവന്റെ അനുഗ്രഹത്താല്‍ ബനാറസ് മാറുകയാണ്. ഇന്ന് കാശി വിശ്വനാഥ് ധാം നമ്മുടെ സ്വത്വത്തിന്റെ തന്നെ ഉദാത്ത ടാബ്ലോ ആയി മാറുകയാണ്. എത്രയോ നാളുകള്‍ക്ക് ശേഷം ബാബയുടെ ധാമും ഗംഗാ മാതാവും ഒരിയ്ക്കല്‍ കൂടി സംഗമിച്ചിരിക്കുന്നു,’- പ്രധാനമന്ത്രി പറഞ്ഞു.
തീവ്രവാദികള്‍ സമാജ് വാദി പാര്‍്ട്ടി സര്‍ക്കാരിന്റെ കാലത്ത് നിര്ഭയരായിരുന്നു. അവര്‍ ഘട്ടുകളിലും ക്ഷേത്രങ്ങളിലും സ്ഫോടനങ്ങള്‍ നടത്തുക പതിവായിരുന്നു. സമാജ് വാദി സര്‍ക്കാരുകള്‍ തീവ്രവാദികള്‍ക്കെതിരായ കേസുകള്‍ യാതൊരു മറയുമില്ലാതെ പിന്‍വലിച്ചു. എന്നാല്‍ ഇത് കാശി കൊട് വാള് ബാബ കാലഭൈരവന്റെ മുന്നില്‍ നടക്കുമോ? ത്രിശൂലത്തിന് മുന്നില്‍ തീവ്രവാദികള്‍ക്കോ, മാഫിയകള്‍ക്കോ നിവര്‍ന്നു നില്ക്കാന് കഴിയുമോ? ഇന്ന് കാലാതിവര്‍ത്തിയായ കാശി രാജ്യത്തിന് മുഴുവന്‍ ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി നിലകൊള്ളുന്നു’- മോദി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: