തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നാല് കോടിയോളം വിലവരുന്ന തിമിംഗല ഛർദ്ദിയുമായി യുവാവിനെ എക്സെസ് സംഘം പിടികൂടി. ചന്തവിള സ്വദേശി ഗരീബ് ആണ് പിടിയിലായത്. നാല് കിലോ തിമംഗല ചർദ്ദിയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 15 ഗ്രാം ഹാഷിഷ് ഓയിലും 2 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
വാമനപുരം എക്സൈസ് സംഘമാണ് ഗരീബിനെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിരപ്പൻകോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തിന് സമീപത്തുനിന്നാണ് യുവാവിനെ പിടികൂടിയത്.
ഗരീബ് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറെനാളായി പ്രതി ഇത്തരം നിയമവിരുദ്ധ ഇടപാടുകളില്‍ സജീവമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: