ബെംഗളൂരു: കൊവിഡ് പ്രതിരോധ വാക്സിന്ഷന് കുത്തിവെപ്പുകളില്‍ പത്ത് കോടി എന്ന നാഴികക്കല്ല് പിന്നിട്ട് കര്‍ണാടകം. അര്‍ഹരായ ജനസംഖ്യയുടെ 93 ശതമാനം പേര്‍ക്കും വാക്സിന്റെ രണ്ടു ഡോസ് കുത്തിവെപ്പുകളും നല്‍കിയതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ ഈ അദ്ഭുതകരമായ നേട്ടത്തിന് എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും ആരോഗ്യമന്ത്രി നന്ദി രേഖപ്പെടുത്തി.
ആരോഗ്യവകുപ്പിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഏകദേശം 1 വര്‍ഷവും 39 ദിവസമെടുത്തുവെന്ന് സുധാകര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാക്സിനേഷന് യജ്ഞം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഒരു കോടി വാക്സിനേഷന് പരിധിയിലെത്താന്‍ 109 ദിവസമെടുത്തു. നിരവധി സാങ്കേതിക കാരണങ്ങളാലും ജനങ്ങളുടെ നിസ്സഹകരണവും കാരണം വാക്സിന് െ്രെഡവ് ത്വരിതപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിരവധി തടങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. എന്നിരുന്നാലും വാക്സിനേഷന് ഒരു കോടി പിന്നിട്ടതിന്റെ 49 ദിവസങ്ങള്‍ക്കിപ്പുറം സംസ്ഥാനം രണ്ട് കോടി കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കി. വാക്സിനേഷന് െ്രെഡവ് പിന്നീട് വേഗത്തിലാക്കാനും സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ മന്ത്രി വിശദീകരിച്ചു.
21 ദിവസത്തിനിടെ രണ്ടുതവണയായി ഒരു കോടി വാക്സിനേഷന് നല്‍കിയാണ് അധികൃതര്‍ പിന്നീട് െ്രെഡവ് മുന്പോട്ട് കൊണ്ടുപോയത്. പിന്നീട് 44 ദിവസം കൊണ്ട് വാക്സിന് യജ്ഞം പത്ത് കോടി തികയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി ിമന്ത്രി പറഞ്ഞു. ത്വരിതഗതിയിലുള്ള വാക്സിനേഷന് ഡ്രൈവുകള്‍ മൂലമാണ് മൂന്നാം തരംഗത്തില്‍ സംസ്ഥാനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ വാക്സിന് ഡോസുകള്‍ കൃത്യമായി സ്വീകരിച്ചതിനാല്‍ അവര്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ സാധിച്ചു. വാക്സിന്റെ ഇരുഡോസുകളും സ്വീകരിക്കാതിരുന്നവരിലാണ് മൂന്നാം തരംഗത്തില്‍ വൈറസ് ബാധ റിപ്പോര് ചെയ്തത്. ഇക്കാരണത്താല്‍ കൂടുതലാളുകളും വാക്സിന്റെ മുഴുവന്‍ ഡോസുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളെ സ്വമേധയാ സമീപിച്ചു. ബിബിഎംപി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ മുതലയായ മുന്‍നിര കൊവിഡ് പ്രവര്‍ത്തകര്‍ വാക്സിന് അനിവാര്യതയെക്കുറിച്ച് സംസ്ഥാനത്തുടനീളം പ്രചാരണങ്ങള്‍ നടത്തിയതും പത്ത് കോടിയെന്ന നാഴികക്കല്ല് കൈവരിക്കാന്‍ സഹായികമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അടുത്ത കാലത്ത് മൂന്നക്കമായി കുറഞ്ഞു. ഇതിനി പുറമേ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന മിക്ക നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏടുത്തുകളഞ്ഞു. കൊവിഡ് വ്യാപകമായതോടെ കേരളത്തില്‍ നിന്നുള്ളതടക്കം നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് സംസ്ഥാനത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈയടുത്ത് അവ നീക്കം ചെയ്തതായി മന്ത്രി പറഞ്ഞു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍, സേവന, വിനോദ മേഖലകള്‍ പൂര്‍ണ്ണ ശേഷിയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗോവ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുകളും സംസ്ഥാന സര്‍ക്കാര്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ആശുപത്രി പ്രവേശനത്തിന് മുന്‍പായും ശസ്ത്രക്രിയകള്‍ക്കും സ്കാനിംഗ് മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കും മുമ്പായും രോഗലക്ഷണങ്ങളില്ലാത്തവരുടെ മുന്‍കരുതല്‍ കൊവിഡ് പരിശോധന നിര്‍ത്താന്‍ നിര്‍ദേശം നല്കി.
സംസ്ഥാന സാങ്കേതിക സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് മിക്ക നിയന്ത്രങ്ങളും നീക്കം ചെയ്തത്. ബെംഗളൂരു നഗരത്തിലെ മൊത്തം കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം 10 ആയി കുറഞ്ഞു. മെട്രോ നഗരങ്ങളെ സംബന്ധിച്ച് വാക്സിനേഷന്റെ കാര്യത്തില്‍ ന്യൂദല്‍ഹി (3,11,74,327) കഴിഞ്ഞാല്‍ ബെംഗളൂരു (2,03,98,325) രണ്ടാം സ്ഥാനത്താണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കര്‍ണാടകം നിലവില്‍ പഴയ സ്ഥിതിയിലേക്ക് മടങ്ങിയെന്നാണ്. കൂടാതെ സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്പത്തേക്കാള് ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ഡോ. സുധാകര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: