വാഷിംഗ്ടണ്‍: ഡോണിയാസ്ക്, ലുഗാന്‍സ്ക് സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപ്പിച്ച ശേഷം റഷ്യന്‍ ടാങ്കുകള്‍ ഉക്രൈനിലേക്ക് കടത്തി വിട്ടതായി റിപ്പോര്‍ട്ട്. അഞ്ച് റഷ്യന്‍ ടാങ്കുകള്‍ അതിര്‍ത്തിയില്‍ കടത്തിവിട്ടാതായാണ് നിഗമനം. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടറാണ് ഇക്കാര്യം വെളിപ്പെടിത്തിയത്. കൂടാതെ റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തിയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്.
ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമാണ് റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ കടത്തിയെന്ന വിവരം പുറത്തുവിട്ടത്. സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന് ഒരുവശത്തുകൂടെ അമേരിക്കയുമായി സംസാരിച്ച പുടിന് ഇന്നലെ രാത്രിയോടെയാണ് വിമത പ്രദേശങ്ങളായ ഡോണിയാസ്ക്, ലുഗാന്‍സ്ക് പ്രവിശ്യകളിലേക്ക് രഹസ്യമായി സൈനികരെ കടത്തിവിട്ടത്. റഷ്യ സൈനിക നീക്കം നടത്തിയതോടെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്.
ഉക്രൈന് ഒരിക്കലും സ്വതന്ത്ര രാജ്യമല്ലെന്നും പുടിന് പറഞ്ഞു. അഞ്ച് ടാങ്കുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ബാക്കി ടാങ്കുകള്‍ ടൗണ്ുകളിലെ മറ്റ് പ്രദേശത്തും ഏര്‍പ്പെടുത്തി. ആക്രമണ ഗ്രൂപ്പുകളുടെ ചിഹ്നങ്ങള്‍ ഒന്നും പുറത്ത് കാണാന്‍ പറ്റുന്നില്ലെങ്കിലും സേനയെ വിന്യസിച്ചിട്ടുണ്ട്. സമാധാനം നിലനര്‍ത്താനുള്ള ഓപ്പറേഷനെന്നാണ് റഷ്യ ഇതിനെ വിശേഷിപ്പിച്ചത്. ഉക്രൈനുള്ള അഞ്ച് സൈനികരെ റഷ്യന്‍ വധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യന്‍ ഉക്രൈന് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐക്യ രാഷ്ട്രസഭ വിളിച്ചുവരുത്തിയ അടിയന്തര യോഗത്തില്‍ ഇന്ത്യയും പ്രസ്താവന വ്യക്തമാക്കിയിരുന്നു. പുടിന്റെ വാക്കുകളില്‍ വിശ്വാസമില്ല. റഷ്യ പറയുന്നത് ഒന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്നാണെന്നും ബൈഡന് നേരത്തെ വ്യക്തമാക്കി. ഉക്രൈനുമായി യുദ്ധം തുടങ്ങിയാല്‍ ജര്‍മനിയിലേക്കുള്ള സ്ട്രീം 2 പൈപ്പ് ലൈന്‍ തടയിടുമെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: