ധാക്ക: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികളെ ബുര്‍ഖ ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്ലാമിക മൗലികവാദികള്‍. ഇന്ത്യയിലെ ക്ലാസ് മുറികളില്‍ പെണ്‍കുട്ടികളെ ബുര്‍ഖ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയില്‍ തീവ്ര ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യയില്‍ ഇസ്ലാമിക വേഷം അനുവദിച്ചില്ലെങ്കില്‍ ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകളെ കങ്കണവും സിന്ദൂരവും ധരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ ഭീഷണി മുഴക്കി.
ഇന്ത്യയില്‍ ക്ലാസ് മുറികളില്‍ ബുര്‍ഖ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ താലിബാനും പാകിസ്ഥാനില്‍ മന്ത്രിമാരുള്‍പ്പെടെ ഉള്ളവരും രംഗത്ത് വന്നിരുന്നു. ഇസ്ലാമി ആന്ദോളന് ബംഗ്ലാദേശ് എന്ന സംഘടന ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകള്‍ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പലയിടത്തും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ആണ് മതമൗലികവാദികള്‍ തെരുവില്‍ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: