ഡോ. ആര്‍. ഗോപിനാഥന്‍
പ്രമുഖ ചരിത്രകാരനാണ് ലേഖകന്‍)
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, വോട്ട് ചെയ്യുമ്പോള്‍ ജനത്തിന് തെറ്റുപറ്റിയാല്‍ യുപി, കേരളവും പശ്ചിമബംഗാളും കശ്മീരും പോലെ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രങ്ങളായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെതിരേ കേരളത്തില്‍ ഭരണ- പ്രതിപക്ഷ ഐക്യം വീണ്ടും തിരശ്ശീല നീക്കി പുറത്തുവന്നത് യാദൃച്ഛികമല്ല. പൊതുവേ ഓരോ രാജ്യവും സംസ്ഥാനവും യാഥാര്‍ത്ഥ്യം എത്ര ദയനീയമാണെങ്കിലും സ്വയം കേമത്തത്തിന്റ മേനി നടിക്കാറുണ്ട്. അതൊരു ആചാരമായി കരുതി ജനങ്ങള്‍ തള്ളിക്കളയും. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി സഹസ്ര കോടികള്‍ ചെലവിട്ട് പൊള്ളയായ മേനി നടിക്കല്‍ നടത്തുകയും അതിനുവേണ്ടി മാധ്യമങ്ങളെ വാടകയ്‌ക്കെടുക്കുകയും ചെയ്യുന്നു. പണം മാത്രം ലക്ഷ്യമിടുന്ന മാധ്യമങ്ങള്‍ക്ക് വസ്തുനിഷ്ഠമായ വാര്‍ത്തകളെക്കാള്‍ താല്‍പ്പര്യം സര്‍ക്കാരിന്റെ ദുഷ്ടലാക്ക് മുതലാക്കി പൊതുഖജനാവ് കൊള്ളയടിക്കുന്നതിനാണ്.
കേരളത്തിന്റെ യഥാര്‍ത്ഥ സാഹചര്യമെന്താണ്? വിഷഫണം വിരിച്ചാടുന്ന ഇസ്ലാമിക ഭീകരതയ്‌ക്ക് പിന്നില്‍ വമ്പിച്ച സാമ്പത്തിക ശക്തികളുള്ളതിനാല്‍ മാധ്യമങ്ങള്‍ അവരുടെ തടവുകാരാണ്. സത്യത്തോടല്ല, സമ്പത്തിനോടാണ് അവരുടെ കൂറ്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ന്യൂനപക്ഷ മറപിടിച്ചുള്ള അച്ചുതണ്ടായി ഈ ഭീകരവാദ രാഷ്‌ട്രീയം വളര്‍ന്നു കഴിഞ്ഞു. മതേതരത്വം വര്‍ഗീയ തീവ്രവാദത്തിന് മറയായി ഉപയോഗിക്കുകയാണ് ഇവരെല്ലാം. ജനാധിപത്യത്തെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ആയുധമാക്കുന്നു, ഇതാണ് യോഗി ആദിത്യ നാഥ് തുറന്നടിച്ചത്. കേരളത്തിലെ ഇരുമുന്നണികളുടെയും നിലനില്‍പ്പിന്റെ അടിത്തറയിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടിയത്.
ചരിത്രപരമായും സാമൂഹികമായും കേരളം മുന്നിലായിരുന്നത് 1957 വരെയായിരുന്നുവെന്ന് തിരുവിതാംകൂറിന്റെ ചരിത്രം തെളിയിക്കും. കൊച്ചിയുടെ വികാസത്തിന്റെ അടിത്തറ മുഖ്യമായും രാജഭരണത്തിന്റെ സംഭാവനയാണ്. മലബാറില്‍ കോഴിക്കോടിന്റെ വളര്‍ച്ച സാമൂതിരിയും ബ്രിട്ടീഷുകാരും പങ്കിട്ടെടുക്കുന്നു. എങ്കിലും ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ സ്വാതന്ത്ര്യാനന്തര കേരളത്തിന് പങ്കുണ്ടെന്ന് പറയുമ്പോള്‍ അത് മാതൃകാപരമായ നേട്ടങ്ങളെന്ന് പറയാനാകില്ല. തിരുവിതാംകൂറിന്റേതാണ് മാതൃക. അടിസ്ഥാന വികസന മേഖലകളെല്ലാം തകര്‍ന്നത് സ്വാതന്ത്ര്യാനന്തരമുണ്ടായ, ദീര്‍ഘവീക്ഷണമില്ലാതെയുള്ള പ്രവര്‍ത്തികളുടെ ഫലമായാണ്.
ഇപ്പോള്‍ കേരളാ മുഖ്യമന്ത്രിക്ക് എന്ത് അസുഖം വന്നാലും അമേരിക്കയിലേക്കോടുന്ന സ്ഥിതിയാണ്. വിദ്യാഭ്യാസ രംഗം അപ്പാടെ തകര്‍ന്നു. വൈസ് ചാന്‍സലര്‍മാര്‍ക്ക് പോലും തെറ്റുകൂടാതെ രണ്ടുവരിയുള്ള കത്തെഴുതാന്‍ കഴിയുന്നില്ല. കേരളത്തിലെ കഴിവുള്ള വിദ്യാര്‍ത്ഥികളെല്ലാം ഉന്നത വിദ്യാഭ്യാസത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേരളത്തിലടക്കം ഒരു വിലയുമില്ലാതായി. ആരോഗ്യ വകുപ്പിന്റെ ചുമതലയും മേല്‍നോട്ടവും പൊലീസിന്റെ കീഴിലാണിപ്പോള്‍. തെരുവു ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടി ഗുണ്ടകളുടെ ഭരണവും മൂലം ജനജീവിതം ദുരിതം നിറഞ്ഞതും അരക്ഷിതവുമായി. സ്വന്തം വകുപ്പ് ആരാണ് ഭരിക്കുന്നതെന്ന് അന്വേഷിക്കാന്‍ പോ
ലും ധൈര്യമില്ലാത്തവര്‍, ഉത്തര്‍പ്രദേശിന്റെയത്ര വലുപ്പമോ ജനസംഖ്യയൊ ഇല്ലാത്ത കേരളത്തില്‍ വായ്‌ത്താരിയും പ്രഖ്യാപനങ്ങളും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നു. ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് അഴിമതിക്ക് ഗവേഷണം തുടരുന്ന, അഴിമതിക്കെതിരായി മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ പോലും അസൗകര്യമായിക്കണ്ട് അവയുടെ പല്ലുപറിക്കുന്ന കേരളം പോലെ യുപി ആകരുതെന്ന് ആഗ്രഹിക്കാനും പറയാനും അവിടുത്തെ ജനങ്ങള്‍ക്ക് അവകാശമില്ലേ? കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നതില്‍ പങ്കാളികളായ എല്‍ഡിഎഫ്- യുഡിഎഫ് അച്ചുതണ്ട് അതില്‍ വെകിളി പിടിക്കുന്നതെന്തിന്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: