പത്താന്‍കോട്ട് : ഭീകരാക്രമണത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോള്‍ കോണ്‍ഗ്രസ് മാറി നില്‍ക്കുകയാണ് ഉണ്ടായതെന്ന് രുക്ഷ വിമര്‍ശനവുമാി പ്രധാനമന്ത്രി നരേന്ദ്രമോദി. 2016ലെ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ചവരുടെ ത്യാഗത്തെ കുറച്ചു കാണുകയും കോണ്‍ഗ്രസ് അവരെ അപമാനിക്കുന്ന വിധത്തിലാണ് പെരുമാറിയത്. പഞ്ചാബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്താന്‍കോട്ട് ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്ന നടപടിയാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നുണ്ടായത്. പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ പ്രതികരണത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോള്‍ കോണ്‍ഗ്രസ് മാത്രം വിട്ടു നിന്നു. അവര്‍ സര്‍ക്കാരിനെ ചോദ്യം ചെയ്തു. പഞ്ചാബിലെ ജനങ്ങളെയും നമ്മുടെ സൈന്യത്തെയും ചോദ്യം ചെയ്തു. സൈനികരുടെ ത്യാഗത്തെ ഇകഴ്‌ത്തി. പുല്‍വാമ വാര്‍ഷികത്തില്‍പോലും അവര്‍ ഇത്തരത്തിലുള്ള ചീത്ത പ്രവര്‍ത്തികള്‍ തുടര്‍ന്നു.
പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികരാണ് വീരമൃത്യൂ വരിച്ചത്. 2016 ജനുവരി രണ്ടിനായിരുന്നു ആക്രമണം. നാലു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ആറു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യൂ വരിച്ചത്. ഇതിന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ഇതിന്റെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യം ഉയര്‍ത്തുകയാണ് ചെയ്തത്. സര്‍ക്കാരിനെയാണ് അവര്‍ ചോദ്യം ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ഈ പരാമര്‍ശത്തില്‍ സമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങളാണ് നേരിട്ടത്. ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ തനി പകര്‍പ്പാണെന്നും മോദി വിശേഷിപ്പിച്ചു. ഒരു കൂട്ടര്‍ പഞ്ചാബിനേയും മറ്റൊരു കൂട്ടര്‍ ദല്‍ഹിയേയും കൊള്ളയടിക്കുകയാണ്. അയോധ്യ രാമക്ഷേത്രത്തിന്റെ കാര്യത്തിലും സൈന്യം എന്തെങ്കിലും ചെയ്യുമ്പോഴും ഇവര്‍ സന്തുഷ്ടരല്ലെന്നും കുറ്റപ്പെടുത്തി. ഇവരോട് ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞു.
അഞ്ച് വര്‍ഷം ഞങ്ങള്‍ക്ക് അവസരം തരൂ. ഞങ്ങള്‍ കാണിച്ചു തരാം സംസ്ഥാനം കാര്‍ഷികം, വ്യാപാര വാണിജ്യ മേഖലകളില്‍ എത്രത്തോളം വികസനം കൈവരിക്കാന്‍ ആകുമെന്ന്. 20 നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിധിയെഴുതാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: