തിരുവനന്തപുരം: മീഡിയാ വണ്ണിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതിവിധിയെ പരിഹസിച്ച് ഏഷ്യനെറ്റ് വാര്‍ത്താ ശൃംഗലാ മേധാവി എം.ജി രാധാകൃഷ്ണന്. കോടതി വിധി തമാശയായാണ് തോന്നുന്നതെന്നും വിലക്ക് ഏര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും എം.ജി രാധാകൃഷ്ണന് പറഞ്ഞു. കാലഘട്ടത്തിന് യോജിക്കാത്ത വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിധി പ്രസ്താവം നടത്തിയതെന്നും എംജി രാധാകൃഷ്ണന് പറഞ്ഞു.
വിധി പ്രസ്താവം നടത്തിയ ജഡ്ജി അദേഹത്തിന്റെ വിശ്വാസ സംഹതികള്‍ ഉദ്ദരിച്ചാണ് വിധി പ്രസ്താവം നടത്തിയതെന്നും രാധാകൃഷ്ണന് പറഞ്ഞു. സ്വാഭാവിക നീതി നിഷേധിക്കാന്‍ ഭരണാധികാരികള്‍ക്കും ഭരണഘടനയ്ക്കും അവകാശമില്ല. ദേശ സുരക്ഷാ എന്ന വിഷയം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന വിധി പ്രസ്താവം തമാശ എന്നല്ല ഇരുണ്ട ഫലിതമെന്ന് മാത്രമേ പറയാന്‍ കഴിയുള്ളുവെന്നും മീഡിയാവണ്‍ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമില്‍ നടത്തിയ ചര്‍ച്ചയില്‍ രാധാകൃഷ്ണന് പറഞ്ഞു.
മുസ്ലീം ബന്ധമുള്ളതിനാലാണ് ചാനല്‍ ഇത്തരത്തില്‍ വിലക്ക് നേരിട്ടത്. എതിര് ശബ്ദങ്ങളെ വിലക്കുകയെന്ന അന്താരാഷ്ട്ര പദ്ധതിയുടെ ഫലമായാണിതെന്നും എംജി രാധാകൃഷ്ണന് പറഞ്ഞു. ദല്‍ഹി കലാപത്തില്‍ വാസ്തവ വിരുദ്ധ വാര്‍ത്ത നല്കിയ വിഷയത്തില്‍ ഏഷ്യനെറ്റ് മീഡിയാവണ്‍ ചാനലുകള്‍ നേരിട്ട വിലക്കിനെ ന്യായീകരിക്കുകയും ചെയ്തു.
ഏഷ്യനെറ്റ് ന്യൂസ് ചീഫ് എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണന് കഴിഞ്ഞവര്‍ഷം സ്ഥാനം ഒഴിഞ്ഞിരുന്നു. നിലവില്‍ ഏഷ്യനെറ്റ് ന്യൂസിന്റെ മാതൃ സ്ഥാപനമായ ജൂപ്പീറ്റര്‍ എന്റര്ന്ഞരൈമെന്ഡ് വെന്ററിന്റെ ഗ്രൂപ്പ് എഡിറ്റര്‍സ് അഡൈ്വസര്‍ എന്ന പദവി വഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: