ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. അവരാണ് സീനിയര്‍ അഭിഭാഷകരെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ഹൈക്കോടതി സമീപിച്ചിരിക്കുന്നതെന്നും നാഗേഷ് പറഞ്ഞു. റിപ്പബ്ലിക് ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം വരെ ഹിജാബില്ലാതെയാണ് പെണ്‍കുട്ടികള്‍ ഇവിടെ എത്തിയത്. എന്നാല്‍ 2021 ഡിസംബറിലാണ് ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് വന്നത്. ഈ പെണ്‍കുട്ടികളെ മതമൗലികവാദികളാക്കി മാറ്റിയിട്ടുണ്ടാകാമെന്നും കപില്‍ സിബലിനെപ്പോലെയുള്ള സീനിയര്‍ നേതാക്കള്‍ ഇവരെ പിന്തുണയ്ക്കുന്നതിനര്‍ത്ഥം ഇതിനെല്ലാം പിന്നില്‍ ചില പ്രേരകശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാം.- മന്ത്രി നാഗേഷ് അഭിപ്രായപ്പെട്ടു.
‘യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്മെന്റിന് അധികാരമുണ്ട്. പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്ക്കാതെയാണ് കഴിഞ്ഞ വര്‍ഷം വരെ എത്തിയിരുന്നത്. പിന്നീട് 2021 ഡിസംബറിലാണ് ഇവര്‍ ഹിജാബ് ധരിച്ചു തുടങ്ങിയത്. ഇതുവരെ 5000-6000 വിദ്യാര്‍ഥികള്‍ വരെ ഇവിടെ നിന്നും പാസായിപ്പോയിട്ടുണ്ട്. ഇപ്പോള്‍ ആറ് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രശ്നം. ആരോ ഈ പെണ്‍കുട്ടികളെ മതമൗലിക ചിന്തയിലേക്ക് നയിച്ചിട്ടുണ്ട്.- അദ്ദേഹം ചൂണ്ടിക്കാട്ടി .
സാധാരണ ആളുകള്‍ കോടതിയെ സമീപിക്കാറില്ല. മുതിര്‍ന്ന അഭിഭാഷകരാണ് ഈ ആറ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ പോയിരിക്കുന്നത്. കപില്‍ സിബര്‍ സുപ്രീംകോടതിയില്‍ വരെ പോയി. കാമ്പസ് ഫ്രണ്ട് (എസ്ഡി പി ഐയുടെ വിദ്യാര്‍ത്ഥി വിഭാഗം) പറഞ്ഞത് അവര്‍ ഇക്കാര്യത്തില്‍ ഉന്നത കോടതിയില്‍ വരെ പോകുമെന്നാണ്. എങ്ങിനെയാണ് ഈ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിലേക്ക് വരെ പോയത്? കേരളത്തില്‍ 2018ല്‍ 150 സ്കൂളുകള്‍ ഹിജാബ് നിരോധിച്ചിരുന്നു. അന്ന് ഇത് അന്താരാഷ്ട്ര വാര്‍ത്തയായില്ല. ഒരു പാര്‍ട്ടിയും അന്ന് ബോംബെ ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ സംസാരിച്ചില്ല. ആരാണ് ഇതിന് പിന്നിലെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ എന്തിനാണ് പാകിസ്ഥാന് പ്രതികരിക്കുന്നത്. ഒരു പാട് പേര് ഇതിന് പിന്നിലുണ്ട്. ഇന്ത്യയിലെ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ചിലര്‍ ആഗ്രഹിയ്ക്കുന്നു. മലാല വരെ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. പാകിസ്ഥാനില്‍ ഒരു ഹിന്ദു വ്യാപാരിയെ മര്‍ദ്ദിച്ചപ്പോള്‍ വരെ ശബ്ദിക്കാത്ത ആളാണ് മലാല.- മന്ത്രി നാഗേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: