തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനി, സഹസ്രാരസിനിമാസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന പ്രാദേശിക ഒടിടി പ്ളാറ്റ്ഫോമാണ് എസ് എസ് ഫ്രെയിംസ്.
2020-ല്‍ കാനസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘കാന്തി’ , കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ‘ഒരിലത്തണലില്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അശോക് ആര് നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട്’ (Holy Wound) എന്ന ചിത്രത്തിലൂടെയാണ് പ്ളാറ്റ്ഫോം ലോഞ്ച് ചെയ്യുന്നത്. വിവാദങ്ങളിലൂടെ വാര്‍ത്താമാദ്ധ്യമങ്ങളില്‍ ഇടം നേടിയ ഹോളിവൂണ്ട്, സ്വവര്‍ഗ്ഗരതിയാണ് പ്രമേയമാക്കുന്നത്. മാര്‍ച്ച് പകുതിയോടെ ചിത്രം എസ് എസ് ഫ്രെയിംസില്‍ സ്ട്രീമിംഗ് നടക്കും.
പ്രാരംഭഘട്ടത്തില്‍, വെബ് ബ്രൗസറുകളിലൂടെ നേരിട്ട് വെബ്സൈറ്റിലെത്തി അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് സിനിമകള്‍ കാണാവുന്ന തരത്തിലും വരുംനാളു കളില്മൊബൈല് ആപ്പിന്റെ സഹായത്താല്‍ എല്ലാതരം ഡിവൈസു കളിലേക്കും സേവനമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. സിനിമകള്‍ക്ക് ഉയര്‍ന്ന സുരക്ഷയും തടസ്സമില്ലാത്ത സ്ട്രീമിംഗും പ്ളാറ്റ്ഫോം ഉറപ്പുവരുത്തുന്നു. ഭാഷാപരിധികളില്ലാത്ത, ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കാത്ത മികച്ച ഇന്ററാക്ടീവ് ഒടിടി ദൃശ്യാനുഭവമായിരിക്കും പ്രേക്ഷകരിലേക്ക് എസ് എസ് ഫ്രെയിംസ് എത്തിക്കുന്നത്. വാര്‍ത്താപ്രചാരണം അജയ് തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: