കൊച്ചി: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ രണ്‍ജീത് ശ്രീനിവാസന് വധക്കേസിലെ പത്താം പ്രതി ആലപ്പുഴ മുല്ലത്ത് വാര്‍ഡില്‍ ഷീജ മന്‍സിലില്‍ സുഹൈലിന് (24) ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഷാനെ വധിച്ചതിനു പകരം ഒരു ബിജെപി നേതാവിനെ വധിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് സുഹൈല്‍ എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യം നിഷേധിച്ചത്.
രണ്‍ജീത്തിനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്രരായ രണ്ടു സാക്ഷികളുടെ മൊഴികളും ഗൂഢാലോചനയില്‍ സുഹൈല്‍ പങ്കെടുത്തതായി വ്യക്തമാക്കുന്നു. മാത്രമല്ല ഇയാള്‍ മറ്റു പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകളുമുണ്ട്.
ഇതെല്ലാം ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു തന്നെയാണ് വെളിവാക്കുന്നത്, ജാമ്യം നിധേഷിച്ച് കോടതി വ്യക്തമാക്കി. ഡിസംബര്‍ 19നാണ് വീട്ടില്‍ കടന്നു കയറി അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്‍പിലിട്ട് രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: