മുംബൈ: ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ആയിരങ്ങളെ സാക്ഷിനിര്‍ത്തി രാജ്യത്തിന്റെ നാദവിസ്മയത്തെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവെച്ചാണ് പ്രധാനമന്ത്രി ഇതിഹാസ ഗായികയെ ഒരുനോക്ക് കാണാനെത്തിയത്. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍ക്കിലെത്തി ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച അദ്ദേഹം, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.സംഗീതത്തിനപ്പുറം ഉയര്‍ന്ന പ്രതിഭയാണ് ലതാ മങ്കേഷ്കറെന്നും നികത്താനാവാത്ത വിടവാണെന്നുമാണ് നേരത്തെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി അനുസ്മരിച്ചത്.
മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, സച്ചിന് തെണ്ടുല്‍ക്കര്‍,ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു.
. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാന്‍ കാത്തുനിന്നത്.
മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍നിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതികശരീരത്തില്‍ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: